Advertisment

പ്ലസ്ടുവിലെ രണ്ടു ബാച്ചുകളിൽ നിന്നു പേരു നൽകിയിരുന്ന മുഴുവൻ പേരെയും വിനോദ യാത്രയ്ക്കുള്ള ബസിൽ ഉൾക്കൊള്ളിക്കാനായില്ല ; ഇതോടെ ഉറ്റ ചങ്ങാതിമാരായ 8 പേരും പിന്മാറി ; ആദ്യം വിനോദയാത്ര തടസ്സപ്പെട്ടപ്പോള്‍ സിനിമയ്ക്ക് പോകാമെന്ന് തീരുമാനിച്ചു ; രാവിലെ കോട്ടയത്ത് എത്തിയെങ്കിലും സിനിമയ്ക്കുള്ള ടിക്കറ്റ് കിട്ടിയില്ല ;സിനിമയും ടൂറും മുടങ്ങിയപ്പോള്‍ തൂക്കുപാലം കാണാന്‍ മോഹിച്ചു ,കടവില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കുളിക്കാനിറങ്ങി , ഒടുവില്‍..

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം : മൈസൂരു– ഊട്ടി – കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കുള്ള ഐഎച്ച്ആർഡി സ്കൂൾ വിനോദയാത്രയ്ക്കു വ്യാഴാഴ്ച പുറപ്പെടേണ്ടതായിരുന്നു മീനച്ചിലാറിൽ അപകടത്തിൽപെട്ട മൂന്നു പേരും.

Advertisment

publive-image

എന്നാൽ, പ്ലസ്ടുവിലെ രണ്ടു ബാച്ചുകളിൽ നിന്നു പേരു നൽകിയിരുന്ന മുഴുവൻ പേരെയും യാത്രയ്ക്കുള്ള ബസിൽ ഉൾക്കൊള്ളിക്കാനായില്ല. ഇതോടെ 12 പേർ പിന്മാറി. ഇതിൽ 8 ഉറ്റ ചങ്ങാതിമാരും ഉണ്ടായിരുന്നു. കെ.സി.അലൻ, അശ്വിൻ കെ.പ്രസാദ്, ഷിബിൻ ജേക്കബ്, അക്ഷയ് ഷാജി, ജോയൽ സി.ഉണ്ണി, ടി.എസ്.രഞ്ജിത്ത്, ശിവപ്രസാദ്,

ശ്രീദേവ് പ്രസന്നൻ എന്നിവർ. പ്ലസ് വൺ തലം മുതൽ എന്തിനും ഏതിനും ഇവർ ഒറ്റക്കെട്ടാണ്. ഒഴിവുദിവസമായ ഇന്നലെ ഒരുമിച്ചു സിനിമയ്ക്കു പോകാനാണ് 8 പേരും ആദ്യം തീരുമാനിച്ചത്. ജില്ലാ സ്കൂൾ കലോത്സവം കാണാൻ എന്നു പറഞ്ഞാണ് ഇവരിൽ ചിലർ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ വിധി കാത്തുവച്ചതു മറ്റൊന്നാണ്.രാവിലെ കോട്ടയത്ത് എത്തിയെങ്കിലും ഇവർക്കു സിനിമയ്ക്കുള്ള ടിക്കറ്റ് കിട്ടിയില്ല. ഇതോടെ ഇവർ തിരുവഞ്ചൂർ സ്വദേശിയായ അക്ഷയ് ഷാജിയുടെ വീട്ടിലേക്കു പോയി.

അക്ഷയിന്റെ വീട്ടിലെത്തിയതിനു ശേഷമാണു സമീപത്തുള്ള മൈലപ്പള്ളിക്കടവിലെ തൂക്കുപാലം കാണുന്നതിനായി പോയത്. കടവിൽ ഇറങ്ങരുതെന്ന് അക്ഷ‌യിന്റെ അമ്മ നിർദേശിച്ചിരുന്നെങ്കിലും അലനും അശ്വിനും ഷിബിനും കുളിക്കാനിറങ്ങി. ഒഴുക്കിൽപെട്ട അലനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു മറ്റു 2 പേരും അപകടത്തിൽപെട്ടത്. ഇതോടെ പകച്ചുപോയ സുഹൃത്തുക്കളുടെ നിലവിളി കേട്ടാണു പരിസരവാസികൾ ഓടിക്കൂടിയത്.

Advertisment