Advertisment

കോട്ടയത്ത് പെരുമ്പാമ്പിന്റെ മുട്ട വിരിഞ്ഞത് അപൂര്‍വ്വ കാഴ്ചയായി

New Update

കോട്ടയം: കോട്ടയം എസ്.എച്ച്. മൗണ്ട് ആരണ്യഭവന്‍ ഫോറസ്റ്റ് കോംപ്ലക്സില്‍(പാറമ്പുഴ ഡിപ്പോ) 22 പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങള്‍ വിരിഞ്ഞത് അപൂര്‍വ്വ കാഴ്ചയായി.

Advertisment

publive-image

ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കണ്ടെടുത്ത മുട്ടകള്‍ ഇന്നലെ വൈകിട്ട് 9 മണിയോടെ വിരിഞ്ഞുതുടങ്ങി. ആദ്യം 3 മുട്ടകളും വെളുപ്പിന് 2.30 മണിയോടെ 5 മുട്ടകളും രാവിലെ ആയപ്പോള്‍ 9 മുട്ടകളും വൈകുന്നേരത്തോടെ മുഴുവന്‍ മുട്ടകളും വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്തുവന്നു. ഇതില്‍ ഒരു മുട്ടയില്‍ നിന്നും രണ്ട് കുഞ്ഞുങ്ങള്‍ പുറത്തുവന്നത് കൗതുകമായി.

publive-image

കുഞ്ഞുങ്ങള്‍ എല്ലാം നല്ല ആരോഗ്യത്തോടെയിരിക്കുന്നു. ഒരാഴ്ചയ്ക്കു ശേഷം ഇവയെ പമ്പ വനത്തില്‍ തുറന്നുവിടാനാണ് തീരുമാനം. കോട്ടയം ഹൈറേഞ്ച് സര്‍ക്കിളിന്‍റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ (SIP) യൂണിറ്റിലെ ഉദ്യോഗസ്ഥനായ അഭീഷാണ് മുട്ടകള്‍ ശേഖരിച്ചതും അത് വിരിയുന്നതിനുവേണ്ട സൗകര്യങ്ങള്‍ ചെയ്തതും.

publive-image

അതേസമയം കോട്ടയം മണര്‍കാടുനിന്നും തലക്ക് പരിക്കുപറ്റി അവശ നിലയില്‍ കാണപ്പെട്ട കുറുനരിയും ഇവിടെയുണ്ട്. തലക്കേറ്റ പരിക്കില്‍ തലച്ചോറിന് തകരാറുപറ്റി കാഴ്ച നഷ്ടപ്പെട്ട നിലയിലാണ് ഇവിടെ കൊണ്ടുവന്നത്. ഒന്നര മാസമായി അഭീഷിന്‍റെ പരിചരണത്തില്‍ സുഖമായ കുറുനരി ഇപ്പോള്‍ കാഴ്ചയില്ലെങ്കിലും തനിയെ ഭക്ഷണം കഴിക്കുന്ന നിലയിലായി. കാഴ്ചയില്ലാത്തതുകൊണ്ട് കാട്ടില്‍ തുറന്നുവിടാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ ഇതിനെ റെസ്ക്യൂ ഹോമില്‍ വിടാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നു.

Advertisment