Advertisment

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസ്; പാസ്റ്റര്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ വ്യാജപാസ്റ്റര്‍ അറസ്റ്റില്‍. ചങ്ങനാശേരി പെരുന്ന കാഞ്ഞിരത്തുംമൂട് ജയകുമാര്‍ (53) ആണ് അറസ്റ്റിലായത്.

Advertisment

publive-image

മൂന്നു പേരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.ഓസ്ട്രേലിയയിലും ന്യൂസിലന്റിലും കാനഡയിലുമടക്കം സഭയുടെകീഴില്‍ ജോലിക്കാരെ ആവശ്യമുണ്ടെന്ന് പറഞ്ഞു ഇയാള്‍ ആളുകളെ സ്വാധിനിക്കുകയും തുടര്‍ന്ന് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നു.

മൂന്ന് ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് ഇയാള്‍ ഓരോരുത്തരില്‍ നിന്നും കൈക്കലാക്കിയത്.

പോലീസിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഏനാത്ത് പുതുശ്ശേരി ഭാഗത്ത് സ്കറിയ എന്ന പാസ്റ്ററുടെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പാസ്റ്ററുടെ പേരിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവില്‍ പോയതോടെ പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

kottayam thattippu case
Advertisment