Advertisment

പരിഭവങ്ങളും തര്‍ക്കങ്ങളും പഴങ്കഥ ! നയിക്കാന്‍ ഉമ്മന്‍ചാണ്ടിയെത്തി. കോട്ടയത്ത് ചാഴികാടന്റെ പ്രചരണം കൊഴുപ്പിക്കാന്‍ യുഡിഎഫ് ഒറ്റക്കെട്ട് ! നേതാക്കള്‍ ഒന്നടങ്കം പ്രചാരണ രംഗത്ത്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം : പരിഭവങ്ങളും തര്‍ക്കങ്ങളും പഴങ്കഥ. കോട്ടയത്ത് യുഡിഎഫ് ഒറ്റക്കെട്ടായി പ്രചരണ രംഗത്ത് സജീവം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെ കോട്ടയത്തെ യുഡിഎഫ് നേതൃത്വം ഒറ്റക്കെട്ടായി രംഗത്ത് വന്നതോടെ പഴയ തര്‍ക്കങ്ങളെല്ലാം മറന്നു നേതാക്കള്‍ തോമസ്‌ ചാഴികാടന്റെ വിജയത്തിനായി രംഗത്തിറങ്ങി കഴിഞ്ഞു.

20 സീറ്റുകളിലും വിജയിക്കാവുന്ന സാഹചര്യം നിലനില്‍ക്കെ ഒരു സീറ്റില്‍ പോലും ചെറിയൊരു വീഴ്ചപോലും സംഭവിക്കരുതെന്ന വാശിയിലാണ് ജില്ലയിലെ യു ഡി എഫ് നേതൃത്വം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുക എന്ന ഒറ്റ ലക്ഷ്യത്തിനായി പോരാടുക എന്ന നിര്‍ദേശമാണ് ഉമ്മന്‍ചാണ്ടി നേതാക്കള്‍ക്ക് നല്‍കിയത്.

publive-image

പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിനും കോൺഗ്രസിനും അനുകൂല സാഹചര്യമാണ് കേന്ദ്രത്തിലും കേരളത്തിലും ഉള്ളതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം.എൽ.എ പറഞ്ഞു .

കോട്ടയം പാർലമെന്റ് നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കേന്ദ്രത്തിലെ മോദി സർക്കാരിനെയും , കേരളത്തിലെ പിണറായി സർക്കാരിനെയും ജനങ്ങൾക്ക് മടുത്തിരിക്കുന്നു.

സംസ്ഥാനത്ത് മൂന്ന് വർഷത്തിനിടെ 30 കൊലപാതകങ്ങളാണ് ഉണ്ടായിരിക്കുന്നത്. എല്ലാ സംഭവത്തിലും ഒരു ഭാഗത്ത് ഭരണകക്ഷിയായ സിപിഎം ഉണ്ടാകും.

ഒട്ടുമിക്ക കൊലപാതക കേസുകളിലും പ്രതിഭാഗത്ത് സി പി എമ്മുണ്ടായിരുന്നു. കേന്ദ്ര സർക്കാരാകട്ടെ വാഗ്ദാനങ്ങൾ അല്ലാതെ ഒന്നും ജനങ്ങൾക്ക് നൽകുന്നില്ല. കർഷക ആത്മഹത്യകളും , വിലക്കയറ്റവും കുതിക്കുകയാണ്. ഇതൊന്നും കേന്ദ്ര സർക്കാരിന് വിഷയമല്ല.

ഈ സാഹചര്യത്തിൽ സാധാരണക്കാരായ ജനങ്ങൾ കോൺഗ്രസിനും യുഡിഎഫിനും വോട്ട് ചെയ്യാൻ തയ്യാറായി നിൽക്കുകയാണ്. ഐക്യത്തോടെയും ഒരുമയോടെയും പോയാൽ 20 മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

publive-image

സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനും യോഗത്തിൽ പങ്കെടുത്തു. യു.ഡി.എഫ് ജില്ലാ കൺവീനർ സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എംപി , കെ.സി ജോസഫ് എം.എൽ.എ , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , മോൻസ് ജോസഫ് എം.എൽ.എ , മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് , നഗരസഭ അധ്യക്ഷ ഡോ. പി.ആർ സോന ,

മുൻ എം എൽ എ ജോസഫ് വാഴയ്ക്കൻ , ജെയ്സൺ ജോസഫ് , ജോസി സെബാസ്റ്റ്യൻ , ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് , കുര്യൻ ജോയി , ജോയി എബ്രഹാം , അസീസ് ബഡായി , പി.എസ് ജെയിംസ് , ടി.സി അരുൺ , പൗലോസ് , സനൽ മാവേലി , ജെയ്സൺ ജോസഫ് , ജോബ് മൈക്കിൾ , സണ്ണി തെക്കേടം , സ്റ്റീഫൻ ജോർജ് , ടോമി കല്ലാനി , നാട്ടകം സുരേഷ് , ഫിൽസൺ മാത്യുസ് എന്നിവർ പ്രസംഗിച്ചു.

chazhikadan ele 19
Advertisment