Advertisment

ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു ! കോവിഡ് സ്ഥിരീകരിച്ചത് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍. താരത്തിന്റെ പേര് ഉടന്‍ പുറത്തുവിടുമെന്ന് ഇംഗ്ലണ്ട് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്. താരവുമായി സമ്പര്‍ക്കമുള്ള മൂന്നു കളിക്കാര്‍ ക്വാറെന്റൈനില്‍ ! കോവിഡ് ബാധ ടെസ്റ്റ് പരമ്പരയ്ക്ക് ഭീഷണിയാകുമോയെന്ന് ആശങ്ക. ഇന്ത്യയുടെ സന്നാഹ മത്സരങ്ങള്‍ വൈകുമെന്ന് സൂചന

New Update

publive-image

Advertisment

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ടീമിലെ ഒരു മുതിര്‍ന്ന താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. താരത്തെ ഇപ്പോള്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരത്തിന്റെ പേര് ടീം മാനേജ്മെന്റ് പുറത്തു വിട്ടിട്ടില്ല.

ഇന്ന് ഉച്ചയോടെ ഇന്ത്യന്‍ ടീം തങ്ങളുടെ ആദ്യ സന്നാഹ മത്സരത്തിനായി ഡര്‍ഹത്തിലേക്ക് യാത്രയാകേണ്ടതായിരുന്നു . എന്നാല്‍ കോവിഡ് പോസിറ്റീവ് ആയ താരം ഡര്‍ഹത്തിലേക്ക് പോകില്ല. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷമെ താരം ടീമിന്റെ ബയോ ബബിളിനൊപ്പം ചേരൂ.

താരത്തിന് ആദ്യം തൊണ്ട വേദന അനുഭവപ്പെടുകയും അതിനെ തുടര്‍ന്ന് നടത്തിയ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

താരവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട സഹതാരങ്ങളെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരുന്നു. അവര്‍ മൂന്ന് ദിവസത്തെ ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയെന്നാണ് ടീം മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്.

ഇംഗ്ലണ്ടിന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് കോവിഡ് സ്ഥിരീകരിച്ച താരത്തിന്റെ പേര് ഉടനെ പുറത്ത് വിടും. കഴിഞ്ഞാഴ്ചയാണ് ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. ബി സി സി ഐ ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസുമായി ചേര്‍ന്നാണ് ഈ സൗകര്യം ഒരുക്കിയത്.

ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് നോട്ടിങ്ഹാമില്‍ ഓഗസ്റ്റ് നാലിനാണ് ആരംഭിക്കുക. മത്സരങ്ങള്‍ ഓഗസ്റ്റ് 4 മുതല്‍ സെപ്റ്റംബര്‍ 14 വരെ നോട്ടിങ്ഹാം, ലണ്ടന്‍, ലീഡ്‌സ്, മാഞ്ചെസ്റ്റര്‍ എന്നിവിടങ്ങളിലാണ് നടക്കുക.

cricket
Advertisment