Advertisment

കോഴിക്കോട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മക്കളെ ഫോണിലറിയിച്ചു...ശേഷം, ഭര്‍ത്താവിന്‍റെ ആത്മഹത്യശ്രമം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച 64-കാരനായ ഭര്‍ത്താവിനെ പോലീസ്കസ്റ്റഡിയിലെടുത്തു.

Advertisment

publive-image

ചെലവൂര്‍ കുണ്ടുംപുറത്ത് റോസ് ഡെയില്‍ വീട്ടില്‍ ശോഭയാണ് (54) കൊല്ലപ്പെട്ടത്.ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് സംഭവം. വീട്ടില്‍ വെച്ച്‌ ശോഭയെ കൊലപ്പെടുത്തിയ ശേഷം രാഘവന്‍ മക്കളെ ഫോണില്‍ വിളിച്ച്‌ അറിയിക്കുകയായിരുന്നു.

ഭര്‍ത്താവ് റിട്ട.ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ രാഘവനെ വിഷം കഴിച്ച്‌ അവശനിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പറയുന്നു.

നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയെപ്പോഴേക്കും ശോഭ മരിച്ചിരുന്നു. ചേവായൂര്‍ പൊലീസ് സ്ഥലത്തെത്തി രാഘവനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് വിഷം കഴിച്ചിട്ടുണ്ടെന്ന് അറിഞ്ഞത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Advertisment