Advertisment

കോഴിക്കോട് കൈനാട്ടി ഭാഗത്ത് വാഹനാപകടങ്ങള്‍ പെരുകുന്നു; രണ്ടു വര്‍ഷത്തിനുള്ളില്‍ ഇവിടെ പൊലിഞ്ഞത് 15 ജീവനുകള്‍

New Update

കോഴിക്കോട് : ദേശീയ പാതയിലെ കോഴിക്കോട് കൈനാട്ടി ഭാഗത്ത് വാഹനാപകടങ്ങള്‍ പെരുകുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ 15 ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്.

Advertisment

publive-image

കഴിഞ്ഞ ദിവസം ബൈക്കില്‍ കാറിടിച്ചാണ് യുവാവ് മരിച്ചത്. ഒന്നര മാസം മുമ്പ് നടന്ന അപകടത്തില്‍ പിക്ക് അപ്പ് വാന്‍ ബൈക്കിലിടിച്ച് ഒരാളും കാറിടിച്ച് മൂന്നുപേരും മരിച്ചത് ഇതേ ഭാഗത്ത് നിന്ന്. രണ്ട് വര്‍ഷത്തിനുള്ളില്‍ 15 പേരുടെ ജീവന്‍ പൊലിഞ്ഞു.

നിരവധി പേര്‍ക്ക് പരുക്കേറ്റു. വേഗനിയന്ത്രണ സംവിധാനങ്ങളോ സിഗ്നലില്‍ ക്യാമറയോ ഇല്ലാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥിരമായി ട്രാഫിക് പൊലിസിന്‍റെ സേവനവും മേഖലയില്‍ വേണമെന്ന് ആവശ്യമുയര്‍ന്നിട്ടും നാളുകളേറെയായി.

accident report
Advertisment