Advertisment

'ഓരോ ദിവസം ഓരോ സ്ഥലം കാണിച്ചു തരാം, ദയവു ചെയ്ത് പുറത്തിറങ്ങരുത്' ; കേരളാ പൊലീസ്‌ !

New Update

കോഴിക്കോട്:  രാജ്യത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് കോഴിക്കോട് സിറ്റി പൊലീസ് സന്ധ്യമയങ്ങും നേരം എന്ന കാപ്ഷനോടെ നഗരത്തിന്റെ ഒരു പടം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. പിന്നാലെ കമന്റുകളുടെ പ്രവാഹമായിരുന്നു. അതിലൊരു കമന്റും അതിന് പൊലീസ് നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.

Advertisment

publive-image

മാവൂർ റോഡ് ഒക്കെ കണ്ടിട്ട് കുറച്ചു ദിവസമായി എന്നായിരുന്നു ഫൈസൽ സേലു എന്നയാളുടെ കമന്റ്. എന്നാൽ, ഇതിന് പൊലീസ് കൊടുത്ത മറുപടിയാണ് വൈറലായത്. 'ഓരോ ദിവസം ഓരോ സ്ഥലം കാണിച്ചു തരാം, ദയവു ചെയ്ത് ഇറങ്ങരുത്' എന്നായിരുന്നു കോഴിക്കോട് സിറ്റി പോലീസ് ഫൈസലിന് കൊടുത്ത മറുപടി.

പറഞ്ഞ വാക്ക് പാലിക്കുകയും ചെയ്തു പൊലീസ്. തുടർന്നുള്ള ദിവസങ്ങളിൽ മിഠായി തെരുവിന്റെയും മാനാഞ്ചിറയുടെയും കടപ്പുറത്തിന്റെയും ഫോട്ടോയും വീഡിയോയുമൊക്കെ ഫേസ്ബുക്ക് പേജിലൂടെ കോഴിക്കോട് സിറ്റി പൊലീസ് ജനങ്ങൾക്കായി പങ്കുവെച്ചു.

മാനാഞ്ചിറയുടെ വീഡിയോ ദൃശ്യം പങ്കുവെച്ചപ്പോൾ ഒരാൾ ആവശ്യപ്പെട്ടത് ഡ്രോൺ ദൃശ്യം വേണമെന്നാണ്. നോക്കട്ടെ എന്നായിരുന്നു ഇതിന് പൊലീസിന്റെ മറുപടി.

Advertisment