Advertisment

കോഴിക്കോട് ജില്ലയില്‍ 604 പേര്‍ കൂടി കൊവിഡ് 19 നിരീക്ഷണത്തില്‍

New Update

കോഴിക്കോട്: ജില്ലയില്‍ ഇന്ന് പുതുതായി വന്ന 604 പേര്‍ ഉള്‍പ്പെടെ 11675 പേര്‍ നിരീക്ഷണത്തില്‍. 39169 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 34 പേര്‍ ഉള്‍പ്പെടെ 218 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 131 പേര്‍ മെഡിക്കല്‍ കോളേജിലും 87 പേര്‍ കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 11 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. ‌

Advertisment

publive-image

ഇന്ന് വന്ന 241 പേര്‍ ഉള്‍പ്പെടെ ആകെ 3792 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 308 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററുകളിലും 3405 പേര്‍ വീടുകളിലും 79 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 81 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 2455 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 16 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. 19 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 2522 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 8003 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

Advertisment