Advertisment

കൊവിഡ് 19; ക്വാറന്‍റൈന്‍ ലംഘിച്ച് ഇറങ്ങി നടന്നതിന് കോഴിക്കോട് ജില്ലയില്‍ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്‍തു

New Update

കോഴിക്കോട് : കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ക്വാറന്‍റൈന്‍ ലംഘിച്ച് ഇറങ്ങി നടന്നതിന് കോഴിക്കോട് ജില്ലയില്‍ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്‍തു.പെരുവണ്ണാമുഴി സ്വദേശിയായ യുവാവിനെതിരെയും മുക്കം ചുടലക്കണ്ടി മസ്ജിദില്‍ വെള്ളിയാഴ്ച നമസ്ക്കാരത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 90 പേര്‍ക്കെതിരെയുമാണ് കേസ്. മസ്ജിദിലെപ്രാര്‍ത്ഥനയില്‍ ക്വാറന്‍റൈനില്‍ ഉള്ളവരും പങ്കെടുത്തുവെന്നാണ് പൊലീസ് നിഗമനം.

publive-image

അതേസമയം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി. ആവശ്യ സാധനങ്ങള്‍ വാങ്ങാൻ മാത്രം സംസ്ഥാനത്ത് ഓട്ടോ, ഊബര്‍, ഓല സർവീസ് അനുവദിക്കും . സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ അടക്കം 2 പേര്‍ക്ക് മാത്രം സഞ്ചരിക്കാം. അതും ആവശ്യ സാധനങ്ങള്‍വാങ്ങാനും അവശ്യ സർവീസിനും മാത്രമായിരിക്കും.

kozhikode corona case report
Advertisment