Advertisment

കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ; സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 94 ആയി

New Update

കോഴിക്കോട്: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരും ദുബായില്‍ നിന്നെത്തിയവരാണ്. കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 94 ആയി. കൊവിഡ് ബാധിതരുടെ വിശദമായ സമ്പര്‍ക്ക പട്ടിക പുറത്തു വിടുമെന്നാണ് വിവരം.

Advertisment

publive-image

കോഴിക്കോട് ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4 ആയി. കോവിഡ് 19 സ്ഥിരീകരിച്ച നാലാമത്തെ വ്യക്തി മാര്‍ച്ച് 20നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍

(AI 906) ദുബായില്‍ നിന്നും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതാണ്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാവിലെ 5.30ന് ചെന്നൈ പട്ടണത്തിലെത്തി. രാവിലെ 5.30 മുതല്‍ രാത്രി 8 മണി വരെ സുഹൃത്തിന്റെ വാടക വീട്ടില്‍ കഴിഞ്ഞു. രാത്രി 8.00 നും 8.30നും ഇടയില്‍ എംജിആര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരുന്നു.

രാത്രി 8.30 നുള്ള ചെന്നൈ-മംഗലാപുരം (12601) ട്രെയിനിന്റെ ബി 3 കോച്ചില്‍ യാത്ര ചെയ്ത് 21 ന് രാവിലെ 7.35ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം നമ്പര്‍ നാലില്‍ എത്തി. റെയില്‍വേ സ്റ്റേഷനിലെ കൊറോണ ഹെല്‍പ് ഡെസ്‌കിലെ പരിശോധനയ്ക്കുശേഷം 108 ആംബുലന്‍സില്‍ രാവിലെ 8 മണിയോടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

kozhikode corona virus
Advertisment