Advertisment

വീണ്ടും കേരളത്തില്‍ കോവിഡ് മരണം ; കോ​ഴി​ക്കോ​ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്ത്രീ മ​രി​ച്ചു

New Update

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ല്‍ കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വ​യ​നാ​ട് സ്വ​ദേ​ശി ആ​മി​ന(53) ആ​ണ് മ​രി​ച്ച​ത്. കാ​ന്‍​സ​ര്‍ രോ​ഗ​ബാ​ധി​ത​യാ​യി​രു​ന്നു ആ​മി​ന.

Advertisment

publive-image

മേ​യ് 20ന് ​അ​ബു​ദാ​ബി​യി​ല്‍ നി​ന്ന് നാ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ ഇ​വ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. അ​വി​ടെ വ​ച്ച്‌ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്നു സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി. പോ​സി​റ്റീ​വ് ഫ​ലം വ​ന്ന​തോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

കോ​വി​ഡ് ബാ​ധ കൂ​ടി ആ​യ​തോ​ടെ ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ല്‍ വ​ഷ​ളാ​യി. ഇ​തോ​ടെ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​വ​രു​ടെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്തി​യ​ത്. 2017മു​ത​ല്‍ കാ​ന്‍​സ​ര്‍ രോ​ഗ​ബാ​ധി​ത​യാ​ണ് ആ​മി​ന.

kozhikode covid death
Advertisment