Advertisment

കോഴിക്കോട് ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ്

New Update

കോഴിക്കോട്: കോഴിക്കോട്  ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകിച്ചവരില്‍ നാല് പേര്‍ വിദേശത്തു നിന്നും(ദുബായ്-3, സൗദി-1) മൂന്നു പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. (രണ്ട് പേര്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ഹൈദരാബാദില്‍ നിന്നും). എല്ലാവരുടെയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.

Advertisment

publive-image

ഇന്ന് പോസിറ്റീവ് ആയവര്‍:

1. വടകര സ്വദേശി (59 വയസ്) – ജൂണ്‍ നാലിന് ചെന്നൈയില്‍ നിന്നു ട്രാവലറില്‍ വീട്ടീലെത്തി നിരീക്ഷണത്തിലായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

2. ഓര്‍ക്കാട്ടേരി സ്വദേശി (48) – മെയ് 27 ന് ചെന്നൈയില്‍ നിന്നു കാര്‍ മാര്‍ഗം വീട്ടീലെത്തി നിരീക്ഷണത്തിലായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

3. കല്ലാച്ചി സ്വദേശി (39) – മെയ് 30ന് ദുബായില്‍ നിന്നും കരിപ്പൂര്‍ വഴി എത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. എഫ്എല്‍ടിസിയില്‍ ചികില്‍സയിലാണ്.

4. ചേളന്നൂര്‍ സ്വദേശി (31)- മെയ് 28 ന് ദുബായില്‍ കരിപ്പൂര്‍ വഴി എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. എഫ്എല്‍ടിസിയില്‍ ചികില്‍സയിലാണ്.

5. വളയം സ്വദേശി (24)- ഹൈദരാബാദില്‍ നിന്നും ജൂണ്‍ 6 ന് വിമാന മാര്‍ഗം കൊച്ചിയില്‍ എത്തി. അവിടെ നിന്ന് മറ്റൊരു വിമാനത്തില്‍ കണ്ണൂരിലെത്തി ലക്ഷണങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

6. ഓമശേരി വെളിമണ്ണ സ്വദേശി (57) – ജൂണ്‍ അഞ്ചിന് സൗദിയില്‍ നിന്ന് കരിപ്പൂര്‍ വഴി എത്തി ലക്ഷണങ്ങളെ തുടര്‍ന്ന് നേരിട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികില്‍സയിലാണ്.

7. വാണിമേല്‍ സ്വദേശി (36)- മെയ് 31 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി കോഴിക്കോട്ടെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഇപ്പോള്‍ എഫ്എല്‍ടിസിയില്‍ ചികിത്സയിലാണ്.

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 122 ഉം രോഗമുക്തി നേടിയവര്‍ 47 ഉം ആയി. ഒരാള്‍ ചികിത്സക്കിടെ മരിച്ചു. ഇപ്പോള്‍ 74 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 19 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 50 പേര്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്ന് പേര്‍ കണ്ണൂരിലും ഒരു എയര്‍ഇന്ത്യാ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കൂടാതെ മൂന്ന് വയനാട് സ്വദേശികളും രണ്ട് വീതം കാസര്‍ഗോഡ്, കണ്ണൂര്‍ സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും കോഴിക്കോട് ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

Advertisment