Advertisment

രാജീവ്ഗാന്ധി രക്തസാക്ഷിത്വദിനം: ബ്ലഡ്ബാങ്ക് നിറയ്ക്കലും രക്തദാന സേന പ്രഖ്യാപനവുമായി കോഴിക്കോട് ഡിസിസി

New Update

publive-image

Advertisment

കോഴിക്കോട്: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 30-ാമത് രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ രാവിലെ 9ന് പുഷ്പാര്‍ച്ചന നടന്നു. മണ്ഡലം, വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും പുഷ്പാര്‍ച്ചന നടന്നു. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച്‌ ഡിസിസിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി ലൈഫ് കെയര്‍ മിഷന്‍ പദ്ധതി ആരംഭിച്ചതായി കെപിസിസി വൈസ് പ്രസിഡണ്ട് അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു.

publive-image

ഈ പദ്ധതിയുടെ കീഴില്‍ രക്തദാനത്തിലൂടെ ബ്ലഡ് ബാങ്ക് നിറക്കല്‍ പദ്ധതിക്ക് തുടക്കമായി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രി, ഗവണ്‍മെന്റ് ബീച്ച് ആശുപത്രി, വടകര സര്‍ക്കാര്‍ ആശുപത്രി തുടങ്ങിയ ആശുപത്രികളിലെ രക്തബാങ്കുകള്‍ നിറക്കും. എല്ലാ ദിവസവും മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്ക് ഉള്‍പ്പെടെ നിറക്കുന്ന തുടര്‍ പദ്ധതിയാണ് രാജീവ് ഗാന്ധി ലൈഫ് കെയര്‍ മിഷന്‍ എന്ന് അദ്ദേഹം പറഞ്ഞു.

രാവിലെ 11 മണിക്ക് ബ്ലഡ് ബാങ്ക് നിറക്കല്‍ പദ്ധതിയുടെ ഉദ്ഘാടനവും രക്തദാന കര്‍മ്മസേന പ്രഖ്യാപനവും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി നിര്‍വഹിച്ചു. രക്തദാന കര്‍മ്മസേനയുടെ ലിസ്റ്റ് മെഡിക്കല്‍ കോളേജ് ആശുപത്രി ഉള്‍പ്പെടെ വിവിധ ആരോഗ്യ സംഘടനകള്‍ക്ക് കൈമാറും.

publive-image

കോവിഡ് 19 നെ തുടര്‍ന്ന്‌ ‌രക്തത്തിന് ഏറെ ദൗര്‍ലഭ്യം നേരിടുന്ന മെഡിക്കല്‍ കോളേജ് ആശുപത്രി ഉള്‍പ്പെടെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളുടെയും പ്രത്യേക ആവശ്യം മുന്‍നിര്‍ത്തിയാണ് ഈ പദ്ധതിക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വം കൊടുക്കുന്നത്.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കോവിഡ് 19 കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ബ്ലഡ് ബാങ്ക് നിറക്കല്‍ പദ്ധതി ആവിഷ്‌കരിച്ചത്. ഡിസിസി ഭാരവാഹികളായ ചോലക്കല്‍ രാജേന്ദ്രന്‍, കാവില്‍ രാധാകൃഷ്ണന്‍, മുനീര്‍ എരവത്ത്, ബാബു പൈക്കാട്ട്, യുത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ആര്‍. ഷെഹിന്‍ തുടങ്ങിയവരാണ് ഈ പദ്ധതിക്ക് ഏകോപനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Advertisment