Advertisment

കോഴിക്കോട് ആക്രിഗോഡൗണിന് തീപിടിച്ചത്ത് ആദ്യം കണ്ടത് തൊട്ടടുത്ത പള്ളിയില്‍ നിന്ന് വന്നവര്‍ ; സ്ത്രീകളും കുട്ടികളും അടക്കം 15 പേരെ രക്ഷിച്ചു

New Update

കോഴിക്കോട്: കോഴിക്കോട് ആക്രിഗോഡൗണിന് തീപിടിച്ചത്ത് ആദ്യം കണ്ടത് തൊട്ടടുത്ത പള്ളിയിലുള്ളവരാണ്. അവര്‍ ആക്രി ഡോഗൗണ്‍ സ്ഥിതി ചെയ്യുന്ന വ്യവസായ മേഖലയില്‍ താമസിച്ചിരുന്നവരെ ഇവരും പ്രഭാതസവാരിക്കിറങ്ങിയവരും വിവരം അറിയിച്ചു.

Advertisment

publive-image

സ്ത്രീകളും കുട്ടികളും അടക്കം പതിനഞ്ചോളം പേരെ അങ്ങനെ തുടക്കത്തിലേ ഒഴിപ്പിക്കാനായത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. തീ പിടിച്ച 1500 ചതുരശ്ര അടിയുള്ള കെട്ടിടം പൂര്‍ണമായും കത്തിനശിച്ചെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.

സംഭവ സ്ഥലത്തേക്ക് വെള്ളം എത്തിക്കാന്‍ വൈകുന്നതിന്റെ തടസ്സം നീക്കുമെന്ന് മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു. ആക്രി സാധനങ്ങള്‍ കൊണ്ടുവന്ന് വേര്‍തിരിക്കുന്ന സ്ഥലത്താണ് തീപിടിച്ചതെന്ന് കുണ്ടായത്തോട് കൗണ്‍സിലര്‍ ഷഹര്‍ബാന്‍ പ്രതികരിച്ചു.

ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണ് ഇവിടെ താമസിച്ചിരുന്നതെന്നും കൗണ്‍സിലര്‍ പറഞ്ഞു. സമീപപ്രദേശങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും തീ പടരാതിരിക്കാനുള്ള ശ്രമം വിജയിച്ചെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.

kozhikode fire
Advertisment