Advertisment

കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേര്‍ വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി

New Update

കോഴിക്കോട്: ചെക്യാട് ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. ചെക്യാട് കായലോട്ട് രാജു, ഭാര്യ റീന, മക്കളായ സ്റ്റാലിഷ്, സ്റ്റഫിന്‍ എന്നിവരെയാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.

Advertisment

publive-image

പുലര്‍ച്ചെ രണ്ടരമണിയോടെ വീട്ടില്‍നിന്ന് തീയും അലര്‍ച്ചയും കേട്ട അയല്‍വാസികളാണ് ഇവരെ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ഒരുമുറി പൂര്‍ണമായി കത്തിയ നിലയിലാണ്.

തീപ്പിടിത്തത്തിന് കാരണമെന്താണെന്ന് അറിവായിട്ടില്ല. നാലുപേരെയും കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

kozhikode fire
Advertisment