Advertisment

കോഴിക്കോട് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ;മാളുകളും ഷോപ്പിംഗ് കോംപ്ലക്‌സുകളും തുറക്കില്ല, പൊതുഗതാഗതം ഇല്ല

New Update

കോഴിക്കോട്: സമ്പര്‍ക്കരോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ ഞായറാഴ്ചകളില്‍ കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഇന്നും തുടരും. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഒഴിച്ച്‌ ബാക്കി കടകള്‍ ഒന്നും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

Advertisment

publive-image

മാളുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന് നിരോധനമുണ്ട്. പൊതുഗതാഗതം ഉണ്ടാവില്ല. ഇത് മൂന്നാമത്തെ ആഴ്ചയാണ് ഞായറാഴ്ചകളിലെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ തുടരുന്നത്.

അതേസമയം കോഴിക്കോട് സമ്ബര്‍ക്കരോഗികളുടെ എണ്ണം ഉയരുകയാണ്. ഇന്നലെ സ്ഥിരീകരിച്ച 95 കേസുകളില്‍ 85 എണ്ണവും സമ്ബര്‍ക്കത്തിലൂടെയാണ്. പൊലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ ഉണ്ടാവുന്നതാണ് ആശങ്കപ്പെടുത്തുന്നത്. രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്നലെ പിങ്ക് പൊലീസിന്റെ പ്രവര്‍ത്തനം നടന്നില്ല.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ ഉണ്ടാവുന്നതാണ് മറ്റൊരു ആശങ്ക. ബീച്ച്‌ ആശുപത്രി പൂര്‍ണമായി കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഇനിയും സമയം എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Advertisment