Advertisment

അമ്മയെയും അനിയനേയും കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍....അമ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പ്രതിയുടെ ശ്രമം

New Update

കോഴിക്കോട്: അമ്മയെയും അനിയനേയും കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുവണ്ണാമൂഴിയില്‍ മുതുകാട് കുളത്തൂര്‍ ആദിവാസി കോളനിയിലെ സുനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസം മുമ്പാണ് അമ്മ റീന കൊല്ലപ്പെടുന്നത്. റീനയുടെ ദുരൂഹമരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Advertisment

publive-image

കൊലപാതകം നടത്തിയതിന് ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു സുനിയുടെ ശ്രമം. അമ്മയെയും അനിയനേയും കഴുത്ത് ഞെരിച്ചാണ് സുനി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സുനി മദ്യത്തിന് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി.

മദ്യപിച്ച്‌ ഇയാള്‍ എല്ലാ ദിവസവും വീട്ടില്‍ പ്രശ്നമുണ്ടാക്കുക പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഏഴുമാസം മുമ്പ് സമാന രീതിയിലാണ് അനിയന്‍ അനുവിനേയും സുനി കൊലപ്പെടുത്തിത്. എന്നാല്‍ അന്ന് അത് ആത്മഹത്യയെന്ന അനുമാനത്തില്‍ പൊലീസ് അന്വേഷണം മതിയാക്കുകയായിരുന്നു.

kozhikode murder case
Advertisment