കേരളം പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പേടി സ്വപ്‌നമാകുന്നോ ?; കോഴിക്കോട് അഞ്ചു വയസ്സില്‍ താഴെയുള്ള മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെ വീട്ടില്‍ അടച്ചുപൂട്ടി അമ്മ ബാംഗ്ലൂര്‍ക്ക് പോയി ; വെള്ളം പോലുമില്ലാതെ ഭയന്ന് വിറച്ച് കുഞ്ഞുങ്ങൾ ഒരുദിവസം ; രക്ഷകരായി നാട്ടുകാർ

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Saturday, April 20, 2019

കോഴിക്കോട് : അഞ്ചു വയസ്സിൽ താഴെയുള്ള മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ വീട്ടിൽ അടച്ചുപൂട്ടിയിട്ടിട്ട് അമ്മ പോയി. ഭക്ഷണമോ വെള്ളമോ പോലുമില്ലാതെ ഒരു ദിവസം മുഴുൻ ഭയന്നുവിറച്ച് കുട്ടികൾ കഴിഞ്ഞു. അ​ഞ്ചും മൂ​ന്നും ര​ണ്ടും വ​യ​സ്സു​ള്ള മൂ​ന്നു കു​ട്ടി​ക​ളെ വാ​ട​ക​വീ​ട്ടി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ടാണ് അമ്മയുടെ ക്രൂരത. പു​റ​ത്തു​പോ​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രി​യാ​യ മാ​താ​വ് തി​രി​ച്ചെ​ത്തി​യി​ല്ല.

കോഴിക്കോട് രാ​മ​നാ​ട്ടു​ക​ര നി​സ​രി ജ​ങ്​​ഷ​നി​ലാ​ണ്​ സം​ഭ​വം. അ​യ​ൽ​വാ​സി​യാ​ണ് വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി കു​ഞ്ഞു​ങ്ങ​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ട​ത്. ത​ട്ടു​ക​ട ക​ച്ച​വ​ട​ക്കാ​ര​നാ​യ ഇ​യാ​ൾ ക​ച്ച​വ​ടം ക​ഴി​ഞ്ഞെ​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി​ക​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ട​ത്. ഇ​ദ്ദേ​ഹം സ​മീ​പ​വാ​സി​യാ​യ രാ​മ​നാ​ട്ടു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഹ​സ്സ​ൻ മാ​നു​വി​നെ വി​വ​ര​മ​റി​യി​ച്ചു.

ഇ​ദ്ദേ​ഹം ഉ​ട​ൻ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ആ​ഹാ​രം എ​ത്തി​ക്കാ​ൻ ഏ​ർ​പ്പാ​ട് ചെ​യ്യു​ക​യും ഫ​റോ​ക്ക് പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. രാവിലെ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് പൂ​ട്ട് ത​ക​ർ​ത്താ​ണ് കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.  ക​ർ​ണാ​ട​ക സ്വ​ദേ​ശി​നി​യാ​യ യു​വ​തി, തൃശൂർ സ്വദേശിയായ ഭ​ർ​ത്താ​വി​നൊ​പ്പ​മാ​ണ് ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി രാ​മ​നാ​ട്ടു​ക​ര​യി​ലെ വാ​ട​ക ​വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഒ​രാ​ഴ്ച മു​മ്പ് വീ​ട് വി​ട്ടി​റ​ങ്ങി​യ​താ​ണ്. യു​വ​തി വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12 മണിയോടെയാണ്  കു​ട്ടി​ക​ളെ വീ​ട്ടി​ന​ക​ത്താ​ക്കി വീ​ട് പൂ​ട്ടി പോ​യ​ത്.

കുട്ടികളെ കോ​ഴി​ക്കോ​ട് കോ​ട​തി​ക്ക് സ​മീ​പ​മു​ള്ള ശിശു സംരക്ഷണകേന്ദ്രമായ സെന്റ് വി​ൻ​സ​ൻ​റ്​ ഹോ​മി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കുട്ടികളെ വീട്ടിനകത്ത് പൂട്ടിയിട്ടിട്ടു പോയതിന് രക്ഷിതാക്കൾക്കെതിരെ പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

×