Advertisment

കോഴിക്കോട്ട് ഓട്ടോ തൊഴിലാളികളുടെ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി

New Update

കോഴിക്കോട്: ഓട്ടോറിക്ഷ തൊഴിലാളികളുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ഓട്ടോ തൊഴിലാളികള്‍ പണിമുടക്കുന്നത്. ഇന്നലെ അര്‍ധരാത്രി മുതല്‍ ഇന്ന് അര്‍ധ രാത്രി വരെയാണ് സമരം.

Advertisment

publive-image

ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റില്ലാതെ നിരത്തിലിറക്കാമെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. ഇത് രണ്ടാമത്തെ തവണയാണ് ഇലക്‌ട്രിക് ഓട്ടോകള്‍ക്കെതിരെ തൊഴിലാളികള്‍ പണിമുടക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മോട്ടോര്‍ വാഹന നയത്തിന്റെ ഭാഗമായാണ് ഇലക്‌ട്രിക് ഓട്ടോകള്‍ നിരത്തിലിറക്കി തുടങ്ങിയത്. സബ്‌സിഡിയോടു കൂടി ഇലക്‌ട്രിക് ഓട്ടോകള്‍ വാങ്ങി സര്‍വീസ് നടത്തുന്ന മുപ്പതോളം തൊഴിലാളികളാണ് കോഴിക്കോടുള്ളത്.

KOZHIKODE STRIKE
Advertisment