Advertisment

കോണ്‍ഗ്രസും ലീഗും തമ്മില്‍ മണ്ഡലങ്ങളെച്ചൊല്ലി തര്‍ക്കങ്ങളുണ്ടാവില്ല; തദ്ദേശ തിരഞ്ഞെടുപ്പിന്‌ ശേഷം കോണ്‍ഗ്രസിലുണ്ടായ ഐക്യം യു.ഡി.എഫിന് നേട്ടമാകുമെന്ന് കെ.പി.എ മജീദ്

New Update

മലപ്പുറം: മറ്റു ഘടകകക്ഷികളുമായുളള ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷമേ കോണ്‍ഗ്രസും ലീഗും തമ്മില്‍ സീറ്റുവിഭജനചര്‍ച്ചകള്‍ സജീവമാവൂ എന്ന് മുസ്​ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കോണ്‍ഗ്രസും ലീഗും തമ്മില്‍ മണ്ഡലങ്ങളെച്ചൊല്ലി തര്‍ക്കങ്ങളുണ്ടാവില്ല. തദ്ദേശ തിരഞ്ഞെടുപ്പുനു ശേഷം കോണ്‍ഗ്രസിലുണ്ടായ ഐക്യം യു.ഡി.എഫിന് നേട്ടമാകുമെന്നും കെ.പി.എ മജീദ് പറഞ്ഞു.

Advertisment

publive-image

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അടക്കമുളള കക്ഷകളുമായുളള ചര്‍ച്ചകളാണ് ആദ്യം പൂര്‍ത്തിയാക്കുന്നത്. കുറഞ്ഞ സീറ്റില്‍ മല്‍സരിക്കുന്ന പാര്‍ട്ടികളുമായി ധാരണയില്‍ എത്തിയാല്‍ പിന്നെ കോണ്‍ഗ്രസും ലീഗും തമ്മിലുളള സീറ്റു വിഭജനം എളുപ്പമാണ്.

മല്‍സരിക്കുന്ന മണ്ഡലങ്ങളുടെ കാര്യത്തിലും സീറ്റു വച്ചു മാറുന്നതിലുമെല്ലാം വിജയസാധ്യത മാത്രം പരിഗണിച്ചാല്‍ മതിയെന്ന പൊതുനിലപാടിലാണ് കോണ്‍ഗ്രസ്, ലീഗ് നേതൃത്വങ്ങള്‍. ഇപ്രാവശ്യം സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ വിജയസാധ്യത മാത്രം പരിഗണിച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസും ലീഗും തമ്മില്‍ ധാരണയുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിലെ ക്ഷീണം യു.ഡി.എഫിന് അനുഗ്രമായെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നും കെ.പി. എ മജീദ് പറഞ്ഞു.

kpa majeed
Advertisment