Advertisment

കെപിസിസിയില്‍ സ്ഥാനം ലഭിച്ച മുല്ലപ്പള്ളി ഉള്‍പ്പെടെയുള്ള 3 സിറ്റിംഗ് എംപിമാര്‍ക്കും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റില്ല. പുതുമുഖങ്ങള്‍ക്ക് അവസരം ?

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഡല്‍ഹി : കെപിസിസി പുനസംഘടനയില്‍ സ്ഥാനം ലഭിച്ച നേതാക്കള്‍ക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കില്ല . നിയുക്ത കെപിസിസി അധ്യക്ഷനും വടകര എംപിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ , വര്‍ക്കിംഗ് പ്രസിഡണ്ടുമാരായ മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ്, വയനാട് എം പി എം ഐ ഷാനവാസ് എന്നിവര്‍ക്കും കഴിഞ്ഞ തവണ കണ്ണൂരില്‍ മത്സരിച്ചു തോറ്റ കെ സുധാകരനും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കില്ല എന്നാണ് റിപ്പോര്‍ട്ട് .

ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് പാര്‍ട്ടി പുനസംഘടനയില്‍ പദവികള്‍ നല്‍കിയിരിക്കുന്നത്. നിലവില്‍ സിറ്റിംഗ് എംപിമാരായ മൂന്നു പേരും നിരവധി തവണകളായി മത്സര രംഗത്തുള്ളവരും വിജയിച്ചവരുമാണ് . ഇവരെ മാറ്റണമെന്ന ആവശ്യം അതാത് മണ്ഡലങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു.

publive-image

ഇവര്‍ക്ക് പകരം വടകരയില്‍ സതീശന്‍ പാച്ചേനിയും വയനാട്ടില്‍ ടി സിദ്ധിഖും സംവരണ മണ്ഡലമായ മാവേലിക്കരയില്‍ എഴുകോണ്‍ നാരായണനും പരിഗണിക്കപെട്ടേക്കും.

കെപിസിസി പുനസംഘടനയില്‍ അത്രുപ്തിയുള്ള നേതാക്കള്‍ക്ക് എന്നാല്‍ ഇവര്‍ക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കില്ലെന്ന വിവരം പുറത്തുവന്നതോടെ ആവേശമായിരിക്കുകയാണ്. കാലങ്ങളായി ഇവര്‍ കൈവശം വച്ചിരിക്കുന്ന സീറ്റുകളില്‍ ഇനി മറ്റുള്ളവര്‍ക്ക് അവസരം കൈവന്നിരിക്കുന്നതില്‍ സന്തോഷത്തിലാണ് പലരും. പാര്‍ട്ടിയില്‍ വീതം വയ്പ്പ് ഒരു പായ്ക്കേജിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കാനാണ് എ ഐ സി സി തീരുമാനം .

kpcc mullappally
Advertisment