Advertisment

കെപിസിസിയുടെ ജംബോ ഭാരവാഹി പട്ടികയിലെ 9 പേര്‍ മാത്രമാണ് കഴിഞ്ഞ 3 മാസത്തിനിടെ പ്രവര്‍ത്തനമികവ് തെളിയിച്ചതെന്ന് റിപ്പോര്‍ട്ട്. 16 പേര്‍ മോശം പ്രകടനത്തിന്‍റെ പട്ടികയില്‍ ! 9 ഡ‍ിസിസികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു ! ഡിസിസികളെയും ഭാരവാഹികളെയും പച്ച, മഞ്ഞ, ചുവപ്പ് ഗ്രേഡുകളില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കെപിസിസിയുടെ ത്രൈമാസ വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇങ്ങനെ...

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കെ.പി.സി.സി 'പിഎഎസ്' (പെര്‍ഫോര്‍മന്‍സ് അസ്സസ്സ്‌മെന്റ് സിസ്റ്റം)ന്റെ ഭാഗമായി കെ.പി.സി.സി ഭാരവാഹികളുടേയും ഡി.സി.സി പ്രസിഡന്റുമാരുടേയും ഒന്നാമത്തെ ത്രൈമാസ വിലയിരുത്തല്‍ പൂര്‍ത്തിയായി. ജൂണ്‍, ജൂലൈ, ആഗസ്റ്റ് എന്നീ മാസങ്ങളിലെ പ്രവര്‍ത്തന മികവാണ് ആദ്യപാദത്തില്‍ പരിശോധിക്കപ്പെട്ടത്.

കെ.പി.സി.സി പ്രസിഡന്റ് ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്‍കൈയ്യെടുത്ത് പാര്‍ട്ടി ഘടകങ്ങളുടെയും ഭാരവാഹികളുടെയും പ്രവര്‍ത്തന മികവ് വിലയിരുത്തുന്നതിനു വേണ്ടി നടപ്പിലാക്കിയ സംവിധാനം സംഘടനയെ കൂടുതല്‍ ചലനാത്മകമാക്കി.

കോവിഡ് പ്രതിസന്ധിയില്‍പ്പോലും സംഘടനാപ്രവര്‍ത്തനവും 'കോവിഡ് റിലീഫ്' പ്രവര്‍ത്തനവും ഏറ്റവും മികച്ച നിലയില്‍ പാര്‍ട്ടിക്ക് നടപ്പിലാക്കാനായെന്നും ഏറ്റവും ഫലപ്രദമായ സാമൂഹ്യ ഇടപെടല്‍ നടത്തിയ സംഘടനയായി കോണ്‍ഗ്രസ്സ് മാറിയെന്നും റിപ്പോര്‍ട്ടിംഗില്‍ വ്യക്തമായി.

പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ പച്ച, മഞ്ഞ, ചുവപ്പ് എന്നീ 3 കാറ്റഗറികളായാണ് തിരിച്ചിരിക്കുന്നത്. മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ പച്ചയിലും ശരാശരിക്കാര്‍ മഞ്ഞയിലും മികവു പുലര്‍ത്താത്തവര്‍ ചുവപ്പിലുമായാണ് ഉള്‍പ്പെടുക.

9 ഡി.സി.സി.കള്‍ പച്ച കാറ്റഗറിയിലും 5 ഡി.സി.സി.കള്‍ മഞ്ഞയിലുമാണ്. ഒരു ഡി.സി.സി. പോലും ചുവപ്പ് കാറ്റഗറിയില്‍ വന്നിട്ടില്ലെന്നത് ശ്രദ്ധേയമായി.

കെ.പി.സി.സി. ഭാരവാഹികളില്‍ 9 പേര്‍ പച്ച കാറ്റഗറിയിലും 20 പേര്‍ മഞ്ഞ കാറ്റഗറിയിലുമാണ്. 16 കെ.പി.സി.സി. ഭാരവാഹികള്‍ ചുവപ്പ് കാറ്റഗറിയിലായി. പ്രവര്‍ത്തന ക്ഷമമാകാത്തവര്‍ക്ക് കെ.പി.സി.സി. തിരുത്തല്‍ നടപടികള്‍ നിര്‍ദ്ദേശിക്കും.

ഡി.സി.സി. ഭാരവാഹികളുടേയും ബ്ലോക്ക് പ്രസിഡന്റുമാരുടേയും പ്രവര്‍ത്തന മികവ് പരിശോധിക്കാന്‍ ഒക്‌ടോബര്‍ 4 മുതല്‍ 22 വരെ എല്ലാ ജില്ലകളിലും റിവ്യൂ യോഗങ്ങള്‍ നടക്കുമെന്ന് പാസിന്റെ ചുമതലയുള്ള കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് അറിയിച്ചു.

ജില്ലാതല റിവ്യൂ ഷെഡ്യൂള്‍ ജില്ല ,തീയതി ,സമയം എന്നക്രമത്തില്‍ ചുവടെ കൊടുക്കുന്നു.

കണ്ണൂര്‍-ഒക്‌ടോബര്‍ 4- ഞായര്‍ രാവിലെ 10

കാസര്‍ഗോഡ് -ഒക്‌ടോബര്‍ 5 -തിങ്കള്‍ രാവിലെ 10

വയനാട്- ഒക്‌ടോബര്‍ 6 -ചൊവ്വ രാവിലെ 11

കോഴിക്കോട് -ഒക്‌ടോബര്‍ 7-ബുധന്‍ രാവിലെ 10

മലപ്പുറം- ഒക്‌ടോബര്‍ 8- വ്യാഴം രാവിലെ 10

പാലക്കാട്- ഒക്‌ടോബര്‍ 9-വെള്ളി രാവിലെ 10

തൃശൂര്‍-ഒക്‌ടോബര്‍10- ശനി രാവിലെ 10

എറണാകുളം- ഒക്‌ടോബര്‍ 13-ചൊവ്വ രാവിലെ 10

ഇടുക്കി -ഒക്‌ടോബര്‍ 14- ബുധന്‍ രാവിലെ 10

കോട്ടയം-ഒക്‌ടോബര്‍ 15 -വ്യാഴം രാവിലെ 10

ആലപ്പുഴ ഒക്‌ടോബര്‍ 19 തിങ്കള്‍ രാവിലെ 10

പത്തനംതിട്ട -ഒക്‌ടോബര്‍ 20 -ചൊവ്വ രാവിലെ 10

കൊല്ലം-ഒക്‌ടോബര്‍ 21- ബുധന്‍ രാവിലെ10

തിരുവനന്തപുരം- ഒക്‌ടോബര്‍ 22- വ്യാഴം രാവിലെ10

kpcc progress report
Advertisment