Advertisment

കെ.ആര്‍. മീര പിണറായിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി; രാഷ്ട്രീയമില്ലെന്ന് പറഞ്ഞ് വിവാദത്തില്‍ നിന്ന് തടിയൂരാനുള്ള ശ്രമമാണ് കെ. ആര്‍ മീര നടത്തിയത് .

New Update

കോട്ടയം:  കെ ആര്‍ മീര  തനിക്ക് രാഷ്ട്രീയ ചായ് വുകള്‍ ഇല്ലെന്നും സംസ്ഥാന – കേന്ദ്ര സർക്കാരുകളുടെ രാഷ്ട്രീയ നിയമനങ്ങൾ സ്വീകരിക്കില്ലെന്നും എഴുത്തുക്കാരി കെആർ മീര പറയുന്നതിൽ ആത്മാർത്ഥതയില്ലെന്ന് അവരുടെ തന്നെ ഫേസ്ബുക്ക് പോസ്റ്റുകൾ വ്യക്തമാക്കുന്നു. എംജി സർവ്വകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസിൽ എഴുത്തുകാരി കെ.ആർ മീരയെ നിയമിച്ചത് വിവാദമായിരുന്നു.

Advertisment

publive-image

അപേക്ഷിച്ചിട്ടില്ലെങ്കിലും തനിക്ക് കിട്ടിയതായി ചാർത്തി തന്നതും ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലാത്തതുമായി എംജി സർവ്വാകലാശാല നിയമനത്തിൽ നിന്ന് രാജിവെച്ചതായി കെആർ മീര ഫെസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലർത്തുന്നതിൻറെ ഭാഗമായാണ് മീരയ്ക്ക് സർവ്വകലാശാല നിയമങ്ങൾ മറികടന്ന് കൊണ്ട് ഈ നിയമനം ലഭിച്ചതെന്ന ആക്ഷേപം ഉയർന്നിരുന്നു. വിവാദം വന്ന സാഹചര്യത്തിലാണ് മീര സർവ്വകലാശാലയിലെ നിയമനം ഉപേക്ഷിക്കാൻ തയ്യാറായത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയൻറെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കുകയും അദ്ദേഹത്തിന് വേണ്ടി വോട്ട് തേടുകയും ചെയ്ത വ്യക്തിയാണ് കെ. ആർ മീര. പൗരന്‍റെ അവകാശങ്ങൾ സ്ഥാപിച്ച് കിട്ടാൻ എൽഡിഎഫ് അധികാരത്തിൽ വരണമെന്നും പിണറായി വിജയൻ ഭരണാധികാരി ആകണമെന്നൊക്കെ പറഞ്ഞ വ്യക്തിയാണ് തനിക്ക് രാഷ്ട്രീയമൊന്നുമില്ലെന്ന് ഇപ്പോൾ പറയുന്നത്.

തലശ്ശേരി ബ്രണ്ണൻ കോളേജിൽ സുഹൃത്തുക്കളും സഹപാഠികളും പിണറായി വിജയന് നൽകിയ സ്വീകരണത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് കൊണ്ട് കെ.ആർ. മീര നടത്തിയ പ്രസംഗം അവരുടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisment