Advertisment

ക്രുണാല്‍ പാണ്ഡ്യയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ എട്ടു താരങ്ങളും കൊവിഡ് നെഗറ്റീവ്; പക്ഷേ, രണ്ടാം ട്വന്റി 20-യില്‍ ഇവര്‍ കളിച്ചേക്കില്ല

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ക്രുണാല്‍ പാണ്ഡ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാറ്റിവച്ച ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി 20 മത്സരം നാളെ നടക്കും. ക്രുണാലുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ എട്ടു താരങ്ങളും കൊവിഡ് നെഗറ്റീവാണ്.

എന്നാല്‍ നാളെ നടക്കുന്ന മത്സരത്തില്‍ ഇവര്‍ കളിച്ചേക്കില്ല. 72 മണിക്കൂറോളം ഐസൊലേഷനില്‍ തുടരണമെന്നതാണ് ഇവര്‍ക്ക് തിരിച്ചടിയായത്. ഇതില്‍ എന്തെങ്കിലും മാറ്റം വരുത്തുമോയെന്നത് വ്യക്തമല്ല.

അതേസമയം, ഏതൊക്കെ താരങ്ങളാണ് ഐസൊലേഷനിലുള്ളതെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. ഹാര്‍ദ്ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കൃഷ്ണപ്പ ഗൗതം, പൃഥി ഷാ, ദീപക് ചഹര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നതായി സൂചനയുണ്ട്.

എന്തായാലും മിക്ക താരങ്ങളും നിരീക്ഷണത്തിലായതിനാല്‍, പുതിയൊരു ഇലവനെ ഇന്ത്യക്ക് കളത്തിലിറക്കേണ്ടി വരും.

Advertisment