Advertisment

വാചകമടിക്കാനുള്ള ധൈര്യം ആര്യാടന് ഉണ്ടെങ്കിലും ഒരു ആളെ കൊല്ലാനുള്ള ധൈര്യം ആര്യാടന് ഉണ്ടെന്ന് ഒരിക്കലും തോന്നിയിട്ടില്ല; കുഞ്ഞാലി - ഗോപാലൻ കൊലക്കേസുകൾ സർക്കാർ പുന:രന്വേഷിക്കണം: ഡോ. കെ. എസ്. രാധാകൃഷ്ണൻ

New Update

publive-image

Advertisment

ആലപ്പുഴ: കുഞ്ഞാലി - ഗോപാലൻ കൊലക്കേസുകൾ പുന:രന്വേഷിക്കണമെന്ന് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഡോ. കെ. എസ്. രാധാകൃഷ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

വാടക്കൽ രാമകൃഷ്ണൻ കൊലക്കേസുപോലെ കുപ്രസിദ്ധമാണ് കുഞ്ഞാലി കൊലക്കേസ്. വാടക്കൽ കൊലക്കേസിലെ ഒന്നാം പ്രതി പിണറായി വിജയനായിരുന്നു. കുഞ്ഞാലി കൊലക്കേസിൽ ആര്യാടൻ മുഹമ്മദും. തെളിവുകളുടെ സഹായത്തോടെ കുറ്റം സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിയായ്കയാൽ രണ്ട് കേസിലും പ്രതികൾ ശിക്ഷിക്കപ്പെട്ടില്ല.

കുഞ്ഞാലി കൊലക്കേസിലെ ഒന്നാം പ്രതി ആര്യാടൻ മുഹമ്മദ് എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥയിൽ കുഞ്ഞാലിയെ കൊന്നത് താനല്ല എന്നുമാത്രമല്ല കൊലനടത്തിയത് ഒരു ഗോപാലനാണെന്നും പറയുന്നു.

വാചകമടിക്കാനുള്ള ധൈര്യം ആര്യാടന് ഉണ്ടെങ്കിലും ഒരു ആളെ കൊല്ലാനുള്ള ധൈര്യം ആര്യാടന് ഉണ്ടെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഐവർ ജന്നിംഗ്‌സ്, ശക്തർ ആൻഡ് കൗൾ എന്നിങ്ങനെയുള്ള പേരുകൾ പറഞ്ഞ് നിയമസഭാ സാമാജികരെ അദ്ദേഹം വിരട്ടാറുണ്ട് എന്നത് നേരാണെങ്കിലും.

ഗോപാലനാകട്ടെ 1971 ഫെബ്രുവരിയിൽ കുത്തേറ്റ് മരിക്കുകയും ചെയ്തു.1969 ജൂലൈ 26നു കുഞ്ഞാലിക്ക് വെടിയേറ്റു. ഏതാനും ദിവസത്തെ ചികിത്സക്ക് ശേഷം കുഞ്ഞാലി മരിച്ചു. കുഞ്ഞാലി അന്ന് എം. എൽ. എ. ആയിരുന്നു.

1970 ഏപ്രിൽ 16നു കേസിലെ 25 പ്രതികളിൽ 24 പേരെയും കോടതി കുറ്റവിമുക്തരാക്കി. ജാമ്യത്തിൽ ഇറങ്ങിയ ചേലെക്കാട്ട് അബ്ദുൾസലാം ഒളിവിൽ പോയി. പിന്നെ കാര്യമായ വിവരവും ഇല്ല.

താനാണ് കുഞ്ഞാലിയെ വെടിവെച്ചത് എന്ന് ആശുപത്രിയിൽ മരണക്കിടക്കയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഗോപാലൻ പറഞ്ഞിരുന്നു എന്നാണ് ആര്യാടൻ പറയുന്നത്. ഒരു സാധാരണ ഡ്രൈവറായി എസ്‌റ്റേറ്റിൽ ജോലി ചെയ്തിയിരുന്ന ഗോപാലന് വെടിവെക്കാനുള്ള തോക്ക് എവിടെ നിന്നു കിട്ടി? ആരാണ് തോക്ക് കൊടുത്തത്? ഈ സംഭവ ദിവസം കുഞ്ഞാലി അവിടെ എത്തുമെന്നും അപ്പോൾ വെടിവെച്ച് കൊല്ലാമെന്നും ഗോപാലൻ എങ്ങനെ മുൻകൂട്ടി അറിഞ്ഞു?

ആകെയുള്ള 25 പ്രതികളിൽ 24 പേരും ജാമ്യത്തിൽ ഇറങ്ങി വിചാരണ നേരിട്ടപ്പോൾ ചേലേക്കാട്ട് അബ്ദുൾസലാം മാത്രം എന്തിനു ഒളിവിൽ പോയി? ഒളിവിൽ പോയ സലാം പിന്നീട് കോടതിയിൽ ഹാജരായോ? എന്ന് തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങൾ ഈ ആത്മകഥാഭാഗവിവരണം ഉയർത്തുന്നുണ്ട്. കുഞ്ഞാലി വധത്തിലെന്നപോലെ ഗോപാലവധത്തിലെ പ്രതികളും ശിക്ഷിക്കപ്പെട്ടില്ല എന്നാണറിയുന്നത്.

സിനിമ കണ്ടതിനു ശേഷം, രാത്രി പാർട്ടി ഓഫീസിൽ കിടന്നുറങ്ങിയ ഗോപാലനെ പുറത്ത് ഇരുട്ടിൽ കാത്തുനിന്ന പ്രതികൾ 'താനല്ലേടാ കുഞ്ഞാലിയെ കൊന്നത്'എന്നുപറഞ്ഞ് കുത്തി എന്നാണ് കേസ്. ഉറങ്ങാൻ കിടന്ന ഗോപാലൻ രാത്രി എത്രമണിക്ക് മൂത്രമൊഴിക്കുമെന്ന് പ്രതികൾക്ക് കൃത്യമായി എങ്ങനെ അറിഞ്ഞു എന്നതും സംശയം ഉണർത്തുന്നു.

അതുകൊണ്ട്, കുഞ്ഞാലി-ഗോപാലൻ വധക്കേസുകളിലെ പ്രതികൾ ആരെന്നറിഞ്ഞ് അവരെ ശിക്ഷിക്കുന്നതിനു വേണ്ടി രണ്ട് കേസുകളും സർക്കാർ പുനഃരന്വേഷിക്കണം. ഒരു കൊലപാതകിയും ശിക്ഷിക്കപ്പെടാതെ പോകരുത്.

https://www.facebook.com/872292676193678/posts/3137889469633976/

Advertisment