Advertisment

കണ്ണൂർ എയർപോർട്ട് : കന്നി യാത്രക്ക് മുഖ്യമന്ത്രിക്കും പരിവാരങ്ങള്‍ക്കും ടിക്കറ്റെടുക്കാന്‍ സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് ചിലവഴിച്ചത് 2,28,000 രൂപ. ആരോപണവുമായി ശബരീനാഥ്‌ എംഎല്‍എ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം : കണ്ണൂർ എയർപോർട്ടിൽ നിന്നുള്ള കന്നി യാത്രക്കായി മുഖ്യമന്ത്രിക്കും പരിവാരങ്ങള്‍ക്കും സഞ്ചരിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് 2,28,000 രൂപ ചിലവഴിച്ചതായി കെ എസ് ശബരീനാഥന്‍ എം എല്‍ എ. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും പരിവാരങ്ങളും ഗൺമാൻമാരും സഖാക്കളും ഡി വൈ എഫ് ഐ നേതാക്കളും ഉൾപ്പെടെ സഞ്ചരിച്ചതിന്റെ ബില്‍ തൊഴിൽ വകുപ്പിന് കീഴിലുള്ള സർക്കാർ സ്‌ഥാപനമായ ഒഡാപെക് നല്‍കിയതിന്റെ സ്റ്റേറ്റ്മെന്‍റ് സഹിതമാണ് ശബരീനാഥന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ .

എന്നാല്‍ ഈ ആരോപണം അധികൃതര്‍ നിക്ഷേധിച്ചിട്ടുണ്ട്. വിമാനയാത്രക്ക്‌ അനധികൃതമായി പണം ചിലവാക്കിയിട്ടില്ലെന്നാണ് വിശദീകരണം .

publive-image

 

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ

ഇന്ന് വൈകുന്നേരം കണ്ണൂർ എയർപോർട്ടിൽ നിന്നുള്ള ഗോ എയർ ഫ്ലൈറ്റിൽ ഒറ്റ PNR നമ്പറിൽ ടിക്കറ്റെടുത്ത് സഞ്ചരിച്ചത് 63 യാത്രക്കാർ. ഇതിൽ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും കുടുംബവും മന്ത്രിമാരും പരിവാരങ്ങളും ഗൺമാൻമാരും സഖാക്കളും DYFI നേതാക്കളും ഉൾപ്പെടുന്നു.

സംശയിക്കേണ്ട, ഈ ശുഭയാത്രയ്ക്ക് Rs 2,28,000 രൂപ ചിലവഴിച്ചത് ODEPC എന്ന തൊഴിൽ വകുപ്പിന് കീഴിലുള്ള സർക്കാർ സ്‌ഥാപനമാണ്. എന്നുമാത്രമല്ല, മുഖ്യമന്ത്രിയുൾപ്പെടെ യാത്രചെയ്തപ്പോൾ ബില്ലിൽ കൊടുത്തിട്ടുള്ള ODEPC അഡ്രസ് പോലും വ്യാജമാണ്.

പണ്ട് രാജാക്കന്മാർ നായാട്ടിന്പോകുമ്പോൾ സർവ്വസന്നാഹവുമായി യാത്രചെയ്യാറുണ്ടെന്നു കേട്ടിട്ടുണ്ട്. ഇപ്പോൾ ഇടതുപക്ഷ രാജവാഴ്ചയായതുകൊണ്ടായിരിക്കും പ്രളയകാലത്ത് ഏമാൻമാരുടെ ഈ ധൂർത്ത്.

വിപ്ലവാഭിവാദ്യങ്ങൾ.

 

https://www.facebook.com/SabarinadhanKS/posts/940947142763408

 

 

AIRPORT
Advertisment