Advertisment

ജനാധിപത്യ വിദ്യാർത്ഥി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെഎസ്‌സി (എം) അംഗത്വം സ്വീകരിച്ചു

New Update

publive-image

Advertisment

പാലാ: ജനാധിപത്യ കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ ജനാധിപത്യ വിദ്യാർത്ഥി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും സെന്റ് ജോർജ് കോളേജ് മുൻ ചെയർമാനുമായ ടോം മനക്കനും സഹപ്രവർത്തകരും കേരള കോൺഗ്രസ്(എം) വിദ്യാർത്ഥി സംഘടനയായ കെഎസ്‌സി എമ്മിൽ അംഗത്വം സ്വീകരിച്ചു.

ഇതു സംബന്ധിച്ചു നടന്ന യോഗത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി ടോം മനക്കനേയും സഹപ്രവർത്തകരെയും അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

കേരള കോൺഗ്രസ് പാർട്ടിയുടെ യുവ നേതൃത്വവും കാലഘട്ടത്തിന് അനുസൃതമായ രാഷ്ട്രീയവുമാണ് തങ്ങളെ പാർട്ടിയിലേക്ക് ആകർഷിച്ചത് എന്ന് ടോം മനക്കൻ പറഞ്ഞു.

നേരത്തെ പിസി ജോർജിന്റെ ജനപക്ഷം പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ കേരള വിദ്യാർത്ഥി പക്ഷം സംസ്ഥാന പ്രസിഡന്റ് അഖിൽ മാടയ്ക്കനും കെഎസ്‌സി (എം) അംഗത്വം സ്വീകരിച്ചിരുന്നു.

യുവാക്കൾക്കിടയിൽ കേരള കോൺഗ്രസ് പാർട്ടിയോടും ജോസ് കെ മാണിയുടെ നേതൃത്വത്തോടും താല്പര്യം വർധിക്കുന്നതിൽ സന്തോഷമുണ്ടെന്നും കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം ഇതിന് തെളിവാണെന്നും യോഗത്തിൽ പങ്കെടുത്ത കെഎസ്‌സി (എം) സംസ്ഥാന പ്രസിഡന്റ് അബേഷ് അലോഷ്യസ് പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി അലക്സാണ്ടർ കുതിരവേലി, തോമസ് ചെമ്മരപ്പള്ളി, അമൽ കോക്കാടൻ, അലൻ വാണിയാപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

pala news jose k mani
Advertisment