Advertisment

വേനല്‍ച്ചൂടില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിട്ടു ,ഇന്നലെ രാവിലെ സംസ്ഥാനത്ത്  ഉപയോഗിച്ചത് 83.0865 ദശലക്ഷം യൂണിറ്റ് വൈദ്യുതി ; വേനല്‍മഴ ലഭിച്ചില്ലെങ്കില്‍  കെഎസ്ഇബി വിയര്‍ക്കും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

ഇടുക്കി:  വേനല്‍ച്ചൂടില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിട്ടു. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ സംസ്ഥാനത്ത് 83.0865 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. 2018 ഏപ്രില്‍ 20 ലെ 80.9358 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗം എന്ന റെക്കോര്‍ഡാണ് മറികടന്നത്.

Advertisment

publive-image

ഇന്നലെ സംസ്ഥാനത്ത് 27.40 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു. 55.68 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തു നിന്നു വാങ്ങി. 2022 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം  കെഎസ്ഇബി അണക്കെട്ടുകളിലുണ്ട്.

ഈ മാസത്തെ പ്രതിദിനം ശരാശരി വൈദ്യുതി ഉപയോഗം 78.22 ദശലക്ഷം യൂണിറ്റ് ആണ്. വരും ദിവസങ്ങളില്‍ ഉപയോഗം  ഉയരുമെന്ന കണക്കുകൂട്ടലിലാണ് കെഎസ്ഇബി. ഇടയ്ക്ക് വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കെഎസ്ഇബി വിയര്‍ക്കും

 

 

Advertisment