തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തു സ്ഥിരനിയമനം ലഭിച്ച 141 ജീവനക്കാരെ പിരിച്ചുവിട്ടു.
അനർഹമായി നിയമനം ലഭിച്ചവർക്കെതിരെയാണു നടപടിയെന്നു മാനേജ്മെന്റ് വ്യക്തമാക്കി. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക് എന്നീ വിഭാഗങ്ങളിലുള്ളവരെയാണു പിരിച്ചുവിട്ടത്.
വർഷം 120 ഡ്യൂട്ടി ഇല്ലാത്തവർക്കാണ് ജോലി നഷ്ടമായത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കെഎസ്ആർടിസി വ്യക്തമാക്കി.