Advertisment

വനിതാ സാമൂഹ്യപ്രവര്‍ത്തകയ്ക്ക് നേരെ കെഎസ്‌ആര്‍ടിസി ബസില്‍ അതിക്രമം; ഒപ്പമുണ്ടായിരുന്ന യാത്രക്കാരോ കണ്ടക്ടറോ പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് യുവതി...

New Update

കോഴിക്കോട് : വനിതാ സാമൂഹ്യപ്രവര്‍ത്തകയ്ക്ക് നേരെ കെഎസ്‌ആര്‍ടിസി ബസില്‍വച്ച് അതിക്രമം. ഇന്ന് രാവിലെ കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് വരികയായിരുന്ന ബസില്‍വെച്ചായിരുന്നു സംഭവം. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരന്‍ മോശമായി പെരുമാറുകയായിരുന്നു എന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു .

Advertisment

publive-image

അതിക്രമം നേരിട്ടതോടെ യുവതി ശക്തമായി പ്രതികരിച്ചു. എന്നാല്‍ ഒപ്പമുണ്ടായിരുന്ന യാത്രക്കാരോ കണ്ടക്ടറോ പ്രതികരിക്കാന്‍ തയ്യാറായില്ല . മോശമായി പെരുമാറിയ ആളെ കണ്ടക്ടര്‍ വഴിയില്‍ ഇറക്കിവിടുകയാണ് ചെയ്തത്.

എന്നാല്‍ ,ഉപദ്രവിച്ചയാളെ പൊലീസിന് മുന്നില്‍ ഹാജരാക്കുന്നതിന് പകരം ഇറക്കിവിട്ട കണ്ടക്ടറുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യുവതി പറയുന്നു . അതിക്രമം കാണിച്ചയാള്‍ക്കും കണ്ടക്ടര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായും യുവതി വ്യക്തമാക്കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വൈത്തിരി പൊലീസ് കേസെടുത്തു.

ksrtc bus women attack
Advertisment