Advertisment

കെ.എസ്.ആര്‍.ടി.സി.യിലെ ക്രമക്കേടുകള്‍ വിശദമായി അന്വേഷിക്കാനൊരുങ്ങി സര്‍ക്കാര്‍: 100 കോടി കാണാതായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും

New Update

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യിലെ ക്രമക്കേടുകള്‍ വിശദമായി അന്വേഷിക്കാനൊരുങ്ങി സര്‍ക്കാര്‍. കെ.എസ്.ആര്‍.ടി.സി.യിലെ 100 കോടി കാണാനില്ലെന്ന സി.എം.ഡി. ബിജു പ്രഭാകറിന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പരിശോധന. ഏജന്‍സികളെ അന്വേഷണം ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Advertisment

publive-image

ക്രമക്കേട് അന്വേഷിക്കുന്നതു സംബന്ധിച്ച്‌ വിവരം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനാണ് പുറത്തുവിട്ടത്. എം.ഡി. ബിജു പ്രഭാകറിന്റെ പരാതിയില്‍ കഴമ്ബുണ്ടെന്ന് പ്രാധമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ള്ളതാണ്. കെ.എസ്.ആര്‍.ടി.സിയുടെ ആഭ്യന്തര പരിശോധന വിഭാഗമാണ് പ്രാഥമിക അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ക്രമക്കേട് നടത്തിവര്‍ക്കെതിരെ സ്ഥലംമാറ്റം, സ്സപെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ കെ.എസ്.ആര്‍.ടി.സി. കെ-സ്വിഫ്റ്റ് എന്ന പേരില്‍ സ്വതന്ത്ര കമ്ബനി രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യൂണിയനുകള്‍ നിയമ നടപടിക്കൊരുങ്ങുകയാണ്. ടി.ഡി.എഫും കെ.എസ്.ടി. എംപ്ലോയീസ് സംഘും ആണ് കെ-സ്വിഫ്റ്റിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇരു സംഘടനകളും തിങ്കളാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

യൂണിയനുകളുടെ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് ധനമന്ത്രി തോമസ് ഐസക്കും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും യൂണിയനുകളുമായി ചര്‍ച്ച നടത്തിയിരുന്നു. സ്വകാര്യ മേഖലയില്‍ അല്ലാതെ ചര്‍ച്ചയില്‍ സഹകരണ മേഖലയില്‍ സ്ഥാപനം തുടങ്ങാമെന്ന തീരുമാനത്തിലെത്തിയെങ്കിലും യൂണിയനമുകള്‍ അതും അംഗീകരിച്ചില്ല. പിന്നീട് ചര്‍ച്ചകള്‍ നടത്താതെ തന്നെ കെ-സ്വിഫ്റ്റ് രൂപീകരിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനമെടുക്കുകയായിരുന്നു. ഇതിനെതുടര്‍ന്നാണ് യൂണിയനുകള്‍ സമരത്തിലേക്ക് നീങ്ങുന്നത്.

Advertisment