Advertisment

ഉപയോഗശൂന്യമായ ബസുകള്‍ കടകളാക്കുന്ന കെഎസ്‌ആര്‍ടിസിയുടെ ബസ് ഷോപ്പ് പദ്ധതി : ഉപയോഗശൂന്യമായ ബസ് ഷോപ്പാക്കി മാറ്റാന്‍ രണ്ട് ലക്ഷം രൂപ ചെലവ് : ഷോപ്പിന്റെ മാതൃകയില്‍ നിര്‍മിക്കുന്ന ബസ് അഞ്ച് വര്‍ഷത്തേക്ക് ലേലത്തിന് നൽകും: 5 വര്‍ഷത്തെ വാടക 12 ലക്ഷം രൂപ

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: ഉപയോഗശൂന്യമായ ബസുകള്‍ കടകളാക്കുന്ന കെഎസ്‌ആര്‍ടിസിയുടെ ബസ് ഷോപ്പ് പദ്ധതി ആലപ്പുഴ ജില്ലയില്‍ ആദ്യമായി അമ്ബലപ്പുഴയില്‍ ആരംഭിക്കുന്നു. അമ്ബലപ്പുഴ ഡിപ്പോയിലെ സ്ഥലവും, സൗകര്യങ്ങളുമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്.

Advertisment

publive-image

ഉപയോഗശൂന്യമായ ബസ് ഷോപ്പാക്കി മാറ്റാന്‍ രണ്ട് ലക്ഷത്തോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഷോപ്പിന്റെ മാതൃകയില്‍ നിര്‍മിക്കുന്ന ബസ് അഞ്ച് വര്‍ഷത്തേക്കാണ് ലേലത്തില്‍ പിടിക്കുന്ന വ്യക്തിക്ക് ലേലത്തിന് നല്‍കുക.

നിലവില്‍ കാലാവധി കഴിഞ്ഞ ഒരു ബസ് ആക്രിക്കാരന് വിറ്റാന്‍ 1.5 ലക്ഷം രൂപയാണ് ലഭിക്കുന്നത്. എന്നാല്‍ ഷോപ്പ് ബസിന് 5 വര്‍ഷത്തെ വാടക മാത്രമായി 12 ലക്ഷം രൂപ ലഭിക്കും. അഞ്ച് വര്‍ഷത്തിന് ശേഷവും ഷോപ് ഉപയോഗിക്കാനാവുമെന്ന് അധികൃതര്‍ പറയുന്നു.

Advertisment