Advertisment

പ്രസംഗത്തിനിടെ കൂവിയ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച സംഭവം: നടന്‍ ടൊവീനോ തോമസിനെതിരെ നടപടിയെടുക്കണമെന്ന് കെഎസ്‍യു

New Update

മാനന്തവാടി: നടന്‍ ടൊവീനോ തോമസിനെതിരെ നടപടിയെടുക്കണമെന്ന് കെഎസ്‍യു. പ്രസംഗത്തിനിടെ കൂവിയ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച സംഭവത്തിൽ നടപടി എടുക്കണമെന്നാണ് കെഎസ്‍യുവിന്‍റെ ആവശ്യം.

Advertisment

publive-image

മാനന്തവാടി മേരി മാതാ കേളേജിൽ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടിയിൽ നടന്ന പൊതുചടങ്ങിനിടെയായിരുന്നു സംഭവം. നാളെ പൊലീസിൽ പരാതി നൽകുമെന്ന് കെഎസ്‍യു അറിയിച്ചു.

വയനാട് ജില്ലാ കളക്ടറും സബ് കളക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടോവിനോയുടെ വ്യത്യസ്ഥമായ ബോധവൽക്കരണം. കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തിൽ ജില്ലാ ഭരണകൂടമാണ് പൊതുചടങ്ങിലാണ് സംഘടിപ്പിച്ചത്.

ടോവിനോ ഉദ്ഘാടനം പ്രസംഗം നടത്തി കൊണ്ടിരിക്കെ സദസിൽ കൂവിയ ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയാണ് മൈക്കിലൂടെ കൂവാൻ ടോവിനോ ആവശ്യപ്പെട്ടത്. ആദ്യം വിസമ്മതിച്ച കുട്ടി സമ്മർദ്ദം ഏറിയപ്പോൾ ഒരു പ്രാവശ്യം കൂവിയപ്പോൾ അത് പോരാതെ നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജിൽ നിന്നും പോകാൻ അനുവദിച്ചത്.

Advertisment