Advertisment

കെ.എസ്.യുവിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

New Update

തിരുവനന്തപുരം: കെ.എസ്.യുവിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് പ്രതിഷേധക്കാരെ മർദ്ദിച്ചതിനെ തുടർന്ന് നിരവധി പ്രവർത്തകര്‍ക്ക് പരിക്കേറ്റു. പത്തിലധികം പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചു എന്നാണ് കെ.എസ്.യു ആരോപിക്കുന്നത്.

Advertisment

publive-image

സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പൊലീസിനു നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു എന്നാണ് പൊലീസ് പറയുന്നത്.

നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്രതിഷേധത്തിനിടെ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹ ഉള്‍പ്പെടെയുള്ള വനിതാ പ്രവര്‍ത്തര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സെക്രട്ടറിയേറ്റില്‍ നിരാഹാരമിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കെ.എസ്.യു മാര്‍ച്ച് നടത്തിയത്.

ksu march
Advertisment