Advertisment

കെ എസ് യു തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളുകളിൽ മാസ്കുകളും, സാനിറ്റൈസറുകളും വിതരണം നടത്തി

New Update

തൊടുപുഴ: കെ എസ് യു തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളുകളിൽ മാസ്കുകളും, സാനിറ്റൈസറുകളും വിതരണം നടത്തി.

Advertisment

publive-image

കൊറോണ ഭീതി വിട്ടു മാറുന്നതിനു മുൻപ് തന്നെ നിർത്തിവെച്ച എസ്എസ്എൽസി , പ്ലസ് വൺ , പ്ലസ് ടു പരീക്ഷകൾ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ.

സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ചു തൊടുപുഴ നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡൻറ് സജിൻ സന്തോഷിന്റെ നേതൃത്വത്തിൽ മാസ്കുകളും , സാനിറ്റൈസറുകളും വിതരണം നടത്തി .

തൊടുപുഴ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ബ്ലോക്ക്തല ഉത്‌ഘാടനം യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് കരീം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അക്ബർ ടി എൽ ,സാജൻ ചിമ്മിണിക്കാട്ട് , ആശിഷ് മാത്യു തട്ടാറയിൽ, കെ .എസ്‌.യു ജില്ലാ സെക്രട്ടറി ജോസുകുട്ടി ജോസഫ് , ജേക്കബ് സോജൻ, ഫൈസൽ ടി എസ് ,അജയ് പുത്തൻപുരക്കൻ , ജിബിൻ ജോസ് എന്നിവർ നേതൃത്വം നൽകി

Advertisment