Advertisment

"അധികാരമോഹവുമായി എത്തിയ അഥിതി സ്ഥാനാർഥിയെ പിൻവലിക്കുക": കോൺഗ്രസ് സ്ഥാനാർഥിക്ക് എതിരെ കെ.എസ്.യു പോസ്റ്റർ

New Update

കൊല്ലം : കരുനാഗപ്പള്ളി നഗരസഭയിലെ സ്ഥാനാർഥി നിർണ്ണയത്തിൽ പ്രതിഷേധവുമായി കെ.എസ്.യു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.നഗരസഭയിലെ 29-)o വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി ആയി മുനമ്പത്ത് ഗഫൂർ എന്നയാളെ പ്രഖ്യാപിച്ചതിന് ശേഷമാണ് ഇയാളെ പിൻവലിക്കണമെന്ന ആവശ്യവുമായി കെ.എസ്.യു വാർഡ് കമ്മിറ്റിയുടേതെന്ന പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

Advertisment

publive-image

വാർഡ് കമ്മിറ്റി ഐക്യകണ്ഠമായി എടുത്ത തീരുമാനത്തെ മറികടന്ന് വാർഡിലെ അംഗം പോലും അല്ലാത്ത ഒരാളെ സ്ഥാനാർത്ഥി ആക്കുകയാണ് ഉണ്ടായതെന്ന് പ്രാദേശിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അധികാരമോഹവുമായി എത്തിയ അഥിതി സ്ഥാനാർഥിയെ പിൻവലിക്കണമെന്ന ആവശ്യവുമായി ആണ് കെ.എസ്.യു വാർഡ് കമ്മിറ്റിയുടെ പേരിൽ ഉള്ള പോസ്റ്ററുകൾ.

ksu poster5
Advertisment