Advertisment

ഷാഫിയുടെ ചോരപുരണ്ട വസ്ത്രങ്ങള്‍ സഭയില്‍ ; മര്‍ദന ചിത്രങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകളും ചിത്രങ്ങളുമായി പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളി

New Update

തിരുവനന്തപുരം : ഷാഫി പറമ്പിലിനെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയതോടെ സഭ പ്രക്ഷുബ്ധം. മര്‍ദന ചിത്രങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകളും ചിത്രങ്ങളുമായി പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ മുദ്രാവാക്യം വിളിച്ചു.

Advertisment

publive-image

ഷാഫിയുടെ ചോരപുരണ്ട വസ്ത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പ്രതിഷേധം. പൊലീസ് അതിക്രമത്തെ കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയനോട്ടിസ് നല്‍കി. വി.ടി.ബല്‍റാം എംഎല്‍എയാണ് നോട്ടിസ് നല്‍കിയത്.

മാര്‍ച്ചിനു നേരെ പൊലീസ് അക്രമം അന്വേഷിക്കാന്‍ ഉത്തരവ്. അഡീ. ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. കെഎസ്‌യുക്കാര്‍ പൊലീസിനെ ആക്രമിച്ചെന്നും മന്ത്രി. അതിക്രൂരമായ മര്‍ദനമെന്ന് വി.ടി.ബലറാം, മന്ത്രി പറഞ്ഞത് പൊലീസ് ഭാഷ്യമെന്നും ബല്‍റാം തുറന്നടിച്ചു.

Advertisment