Advertisment

ചോദ്യം ചെയ്യലിനായി എത്തിയ മന്ത്രി ജലീല്‍ താമസിച്ചത് കള്ളനോട്ടു കേസിലെ പ്രതിയുടെ വീട്ടില്‍ ! അഭിഭാഷകനെ വിളിച്ചുവരുത്തി നിയമോപദേശവും തേടി. മന്ത്രി ജലീല്‍ എഴുതി തയ്യാറാക്കിയ വിശദീകരണം നൽകിയത് ഇഡി നിരസിച്ചു . നടന്നത് ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ മാത്രമെന്നു ഇഡി. മന്ത്രി ജലീല്‍ ഇനിയും കൊച്ചിക്ക് വരേണ്ടി വരും ?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ചോദ്യം ചെയ്യലിനായി എത്തിയ ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ തലേ ദിവസം താമസിച്ചത് വിവാദ വ്യവസായിയുടെ വീട്ടില്‍. കള്ളനോട്ടു കേസിലടക്കം പ്രതിയായ ഒരാളുടെ വീട്ടിലാണ് മറ്റൊരു വിവാദ കേസില്‍ ചോദ്യം ചെയ്യലിന് പോകും മുമ്പ് ജലീല്‍ താമസിച്ചത്. ഇയാളുടെ വാഹനത്തിലാണ് ജലീല്‍ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിനായി പോയതും.

Advertisment

publive-image

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ നോട്ടപ്പുള്ളിയും ചില കേസുകളിലെ പ്രതിയുമാണ് മന്ത്രി കെടി ജലീലിന്റെ സുഹൃത്തായ അരൂര്‍ സ്വദേശിയായ വ്യവസായി. നേരത്തെ കള്ളനോട്ടു കേസില്‍ പ്രതിയായ ഇയാളുടെ അടുത്ത് തന്നെ മന്ത്രി ചോദ്യം ചെയ്യലിന് പോകും മുമ്പ് എത്തിയതാണ് ഇപ്പോള്‍ വിവാദം.

ഈ വ്യവസായിയുടെ അഭിഭാഷകന്‍ മന്ത്രി ചോദ്യം ചെയ്യലിനായി പോകും മുമ്പ് ഇവിടെ എത്തിയിരുന്നുവെന്നാണ് വിവരം. അഭിഭാഷകന്റെ സഹായത്തോടെ ഇഡിക്ക് നല്‍കാനായി ജലീല്‍ ചില വിവരങ്ങള്‍ എഴുതി തയ്യാറാക്കിയിരുന്നു. എന്നാല്‍ ജലീലിന്റെ എഴുതി തയ്യാറാക്കിയ വിശദീകരണം ഇഡി വാങ്ങാന്‍ കൂട്ടാക്കിയില്ല.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിന് പുറമെ സ്വര്‍ണക്കടത്തിന് പണം മുടക്കിയ ഒരാളുമായും മന്ത്രിക്ക് ബന്ധമുണ്ടെന്ന വിവരം ഇഡിക്ക് ലഭിച്ചിരുന്നു. ഇക്കാര്യവും മന്ത്രിയോട് ചോദിച്ചിരുന്നു. ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ ജലീലിന് കഴിഞ്ഞില്ല.

കെടി ജലീല്‍ നല്‍കിയ വിവരങ്ങളുടെ പ്രാഥമിക പരിശോധന ഇന്നലെ തന്നെ ഇഡി നടത്തിയിരുന്നു. ഇന്നും നാളെയുമായി മന്ത്രി പറഞ്ഞ കാര്യങ്ങളില്‍ ഇഡി വ്യക്തത വരുത്തും. കസ്റ്റംസും ജലീലിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ ഇഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

kt jaleel
Advertisment