Advertisment

അടുത്ത തെരഞ്ഞെടുപ്പ് മുതൽ മല്‍സരിക്കാന്‍ ആഗ്രഹമില്ല; കോളജിലേക്ക് മടങ്ങാൻ ആ​ഗ്രഹം: പാർട്ടി പറഞ്ഞാൽ തീരുമാനം മാറ്റും: മന്ത്രി കെടി ജലീൽ

New Update

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇനി മൽസരിക്കാന്‍ ആഗ്രഹമില്ലെന്ന് വെളിപ്പെടുത്തി മന്ത്രി കെ.ടി ജലീൽ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കെടി ജലീൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisment

publive-image

കോവിഡനെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ ചർച്ചയാകും. ജനം എന്താണോ മനസിലാക്കിയത് അതുപോലെ അവർ വോട്ടുചെയ്യും. താൻ മൂന്നു വട്ടം മ‍ത്സരിച്ച് മൂന്നാം തവണ മന്ത്രിയായെന്നും ഇനി അധ്യാപകവൃത്തിയിലേക്ക് മടങ്ങാനാണ് ആ​ഗ്ര​ഹമെന്നുമാണ് കെ ടി ജലീൽ വ്യക്തമാക്കിയത്.

എനിക്ക് എന്റെ കോളജിലേക്ക് മടങ്ങണം. കോളജ് അധ്യാപകനായി തന്നെ വിരമിക്കണം എന്നാണ് അഭിമുഖത്തിൽ പറഞ്ഞത്.

ഈ ആഗ്രഹം ഞാൻ കോടിയേരി ബാലകൃഷ്ണനോടും മലപ്പുറം ജില്ലാ സെക്രട്ടറിയോടും പാലൊളിയോടുമടക്കം പറഞ്ഞിട്ടുണ്ടെന്നും ജലീൽ പറഞ്ഞു.

എന്നാൽ തന്റെ വ്യക്തപരമായ അഭിപ്രായം ഇതാണെന്നും പാർട്ടി പറഞ്ഞാൽ തീരുമാനം മറിച്ചാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

വിരമിക്കാന്‍ ഇനി 3 വര്‍ഷമുണ്ടെന്നും കോളജ് അധ്യാപകനായി പോയാലും ഇനി മൂന്നുവർഷം എനിക്ക് പഠിപ്പിക്കാമെന്നും ജലീൽ പറയുന്നു. തിരൂരങ്ങാടി പിഎസ്എംഓ കോളജിലാണ് ജലീല്‍ പഠിച്ചതും പിന്നീട് ദീര്‍ഘകാലം അധ്യാപകനായതും.

Advertisment