Advertisment

സത്യമേ ജയിക്കൂ; സത്യം മാത്രം; ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല: പ്രതികരണവുമായി കെ.ടി. ജലീല്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെ.ടി. ജലീല്‍. സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ലെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഇ.ഡിയുടെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് മന്ത്രി രാജി വെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. വെള്ളിയാഴ്​ചയാണ്​ മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ് ചോദ്യം ചെയ്​തത്​. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍.

ഇന്ന് വൈകൂന്നേരത്തോടെയാണ്. എന്‍ഫോഴ്സ്മെന്റ് മേധാവി മന്ത്രിയെ ചോദ്യം ചെയ്തതായി വെളിപ്പെടുത്തിയത്.. രാവിലെ ഒന്‍പത് മണിമുതല്‍ 11 മണിവരെയായിരുന്നു ചോദ്യം ചെയ്യല്‍. പ്രാഥമികമായ ചോദ്യം ചെയ്യലാണ് നിലവില്‍ നടന്നതെന്നാണ് വിവരം.

https://www.facebook.com/866657510089730/posts/3281378375284286/

Advertisment