കുല്‍ഭൂഷന്‍ ജാദവ്​ കേസില്‍ അന്താരാഷ്​ട്ര നീതി ന്യായ കോടതിയുടെ വിധി ഇന്ത്യക്ക്​ അനുകൂലം… കുല്‍ഭൂഷന്‍ ജാദവിൻ്റെ വധശിക്ഷ നടപ്പാക്കുന്നത്​ കോടതി തടഞ്ഞു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, July 17, 2019

ഹേഗ്​: കുല്‍ഭൂഷന്‍ ജാദവ്​ കേസില്‍ അന്താരാഷ്​ട്ര നീതി ന്യായ കോടതിയുടെ വിധി ഇന്ത്യക്ക്​ അനുകൂലം. കുല്‍ഭൂഷന്‍ ജാദവിൻ്റെ വധശിക്ഷ നടപ്പാക്കുന്നത്​ കോടതി തടഞ്ഞു. വധശിക്ഷ പുനഃപരിശോധിക്കാന്‍ കോടതി പാകിസ്​താനോട്​ നിര്‍ദേശിച്ചു.

കുല്‍ഭൂഷന്​ നയതന്ത്ര സഹായം നല്‍കണമെന്നും​ കോടതി ഉത്തരവിട്ടു. നീതിന്യായ കോടതിയിലെ ജഡ്​ജി അബ്​ദുള്‍ ഖവി അഹമ്മദ്​ യൂസഫാണ്​ കേസില്‍ വിധി പറഞ്ഞത്.

ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കു​ല്‍ഭൂ​ഷ​ണെ​തി​രെ ഭീ​ക​ര​പ്ര​വ​ര്‍​ത്ത​നം, ചാ​ര​വൃ​ത്തി എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് പാ​കി​സ്​​താ​ന്‍ ആ​രോ​പി​ച്ച​ത്.

ഇ​ന്ത്യ​ക്കു​വേ​ണ്ടി ബ​ലൂ​ചി​സ്​​താ​നി​ല്‍ ഭീ​ക​ര​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ചാ​ര​പ്ര​വൃ​ത്തി​യും ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച്‌​​ 2017 ഏ​പ്രി​ലി​ലാ​ണ്​ പാ​ക് സൈ​നി​ക കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. തു​ട​ര്‍ന്ന്, വ​ധ​ശി​ക്ഷ അ​സാ​ധു​വാ​ക്കി കു​ല്‍ഭൂ​ഷ​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ ഇ​ന്ത്യ രാ​ജ്യാ​ന്ത​ര കോ​ട​തി​യെ സ​മീ​പി​ച്ചു.

കോ​ട​തി വ​ധ​ശി​ക്ഷ ത​ട​ഞ്ഞു. ശി​ക്ഷ​ന​ട​പ​ടി രാ​ജ്യാ​ന്ത​ര ച​ട്ട​ങ്ങ​ളുെ​ട ലം​ഘ​ന​മാ​ണെ​ന്ന് ഇ​ന്ത്യ വാ​ദി​ച്ചു. കു​ല്‍ഭൂ​ഷ​ന് കോ​ണ്‍സു​ലാ​ര്‍ സ​ഹാ​യം നി​ഷേ​ധി​ക്കു​ന്ന പാ​ക് ന​ട​പ​ടി വി​യ​ന ക​ണ്‍​വെ​ന്‍ഷ​ന്‍ തീ​രു​മാ​ന​ങ്ങ​ള്‍ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും ഇ​ന്ത്യ ചൂ​ണ്ടി​ക്കാ​ട്ടി.

വ്യാ​പാ​ര ആ​വ​ശ്യ​ത്തി​ന് ഇ​റാ​നി​ലെ​ത്തി​യ ജാ​ദ​വി​നെ പാ​കി​സ്​​താ​ന്‍ ബ​ലൂ​ചി​സ്​​താ​നി​ലേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നും ആ​രോ​പ​ണ​ങ്ങ​ള്‍ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നു​മാ​ണ് ഇ​ന്ത്യ​യു​ടെ വാ​ദം. 2016 മാ​ര്‍ച്ച്‌ മൂ​ന്നി​നാ​ണ് കു​ല്‍ഭൂ​ഷ​ണ്‍ പി​ടി​യി​ലാ​യ​ത്.

×