Advertisment

ദുരിതപർവം താണ്ടി കുഞ്ഞിമുഹമ്മദ് നാട്ടിലെത്തി; തുണയായത് ജിദ്ദ ഒ ഐ സി സി

New Update

ജിദ്ദ: 3 വര്‍ഷത്തെ പ്രയാസം നിറഞ്ഞ ജീവിതത്തിനു വിട നല്‍കി മലപ്പുറം പാണ്ടിക്കാട് സ്വദേശി കുഞ്ഞിമുഹമ്മദ് നാട്ടിലെത്തി. 30 വര്‍ഷത്തോളമായി പ്രവാസ ജീവിതം നയിക്കുകയായിരുന്ന കുഞ്ഞി മുഹമ്മദ്‌ 3 വര്ഷം മുമ്പാണ് സ്ട്രോക്ക് വന്നതിനെ തുടര്‍ന്ന് അവധിയില്‍ പോയി ചികിത്സക്ക് ശേഷം തിരിച്ചെത്തിയത്.

Advertisment

publive-image

എന്നാല്‍ കുറഞ്ഞ കാലം ചില ജോലികള്‍ എല്ലാം ഉണ്ടായിരുന്നു എങ്കിലും പിന്നീട് ജോലി നഷ്ടപ്പെട്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇഖാമയുടെ കാലാവധിയും കഴിഞ്ഞതോടെ കുഞ്ഞി മുഹമ്മദിന്റെ പ്രവാസ ജീവിതം കൂടുതല്‍ പ്രയാസകരമാക്കി. ഇഖാമ പുതുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് എക്സിറ്റു വിസ ലഭ്യമാക്കാന്‍ ശ്രമിച്ചപ്പോള്‍ സ്പോണ്സറുടെ നിയമ പ്രശ്നങ്ങള്‍ കാരണം എക്സിറ്റ് വിസയും ലഭ്യമായില്ല. അതിനെ തുടര്‍ന്ന് നിരവധി കടമ്പകള്‍ക്കു ശേഷം എക്സിറ്റ് വിസ ലഭ്യമായി നാട്ടിലേക്ക് മടങ്ങാന്‍ നില്‍ക്കുമ്പോള്‍ ആണ് കൊറോണ പ്രശ്നങ്ങളെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ എല്ലാം റദ്ദാക്കിയത് . ഇതോടെ കുഞ്ഞിമുഹമ്മദിന്റെ നാടെന്ന സ്വപ്നത്തിനു വീണ്ടും മങ്ങലേറ്റു.

വന്ദേ ഭാരത്‌ മിഷന്‍ തുടങ്ങിയ ഉടനെ തന്നെ എമ്പസിയിലും നോര്‍ക്കയിലും രജിസ്റ്റര്‍ ചെയ്തു എങ്കിലും ഏറെ കാത്തിരുന്നിട്ടും യാത്രാ സൗകര്യം ഒരുങ്ങിയില്ല. വിവരം അറിഞ്ഞ ഒ.ഐ.സി.സി ഷറഫിയ കമ്മിറ്റി പ്രസിഡണ്ട് ഫസലുള്ള വെല്ലും ബാലിയാണ് റീജണൽ കമ്മിറ്റിയുടെ ശ്രദ്ധ്യയിൽ പെടുത്തുന്നത് .

കുഞ്ഞു മുഹമ്മദിന്റെ ദയനീയാവസ്ഥ തുടര്‍ന്ന് ഒ.ഐ.സി.സി റീജ്യണല്‍ കമ്മിറ്റി വിഷയം ഏറ്റെടുക്കുകയും വിവിധ സുമനസുകളുടെ സഹായത്തോടെ കഴിയുകയായിരുന്ന അദ്ദേഹത്തിനു ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കുകയും ചെയ്തിരുന്നു. സഹായത്തിനായി ജനറൽ സെക്രട്ടറി മാരായ സാക്കിർ ഹുസൈൻ, മമ്മദ് പൊന്നാനി, ട്രഷറർ ശ്രീജിത് കണ്ണൂർ എന്നിവരും ഉണ്ടായിരുന്നു.

മെയ് മാസത്തിലെ വിമാന സർവീസിൽ നാട്ടിലേയ്ക്ക് അയക്കാൻ ശ്രമിച്ചിരുന്നെങ്കിലും പെട്ടെന്ന് കോഴിക്കോട്ടേക്കുള്ള വിമനത്തിന്റെ സിറ്റുകളിൽ കുറവ് വന്നതു കാരണം വിജയം കണ്ടില്ല. അതേസമയം ജൂൺ 20നു കുഞ്ഞി മുഹമ്മദിന്റെ പാസ്സ്പോർട്ടിന്റെ കാലാവധിയും അവസാനിക്കും, ആദ്യമേ എക്സിറ് വിസയും കാലാവധിയും തീർന്നിരുന്നു, തുടർന്ന് വിഷയത്തിന്റെ ഗൗരവം റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്‌മാൻ ശൈഖിന്റെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ കഴിഞ്ഞ തിരുവനന്തപുരം വിമാനത്തിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി. അവസാന നിമിഷത്തിലാണ് വിമാനത്തിൽ യാത്ര ചെയ്യുവാനുള്ള അവസരം ലഭിച്ചത്.

അദ്ദേഹത്തിന് ജിദ്ദ ഒഐസിസി യുടെ യാത്ര സാഫല്യം പദ്ധതിയിൽ യിലെ ഈ കോവിഡ് കാലത്തെ മൂന്നാമത്തെ ടിക്കറ്റ് തിരുവനതപുരം ജില്ലാ ജനറൽ സെക്രട്ടറി സമീർ നദവി കുറ്റിച്ചാലാണ് വിമാനത്താവളത്തിൽ വെച്ച് കൈമാറിയത്. പ്രയാസങ്ങളില്‍ കൂടെ നിന്നു ഒരു സഹോദരനെ പോലെ സഹായിച്ച ജിദ്ദ ഒ.ഐ.സി.സിക്കും ഭാരവാഹികള്‍ക്കും ഒരായിരം നന്ദി പറഞ്ഞാണ് കുഞ്ഞിമുഹമ്മദ് നാട്ടിലേക്ക് മടങ്ങിയത്.

kunjahamaud
Advertisment