Advertisment

നിയമസഭയില്‍ ഗവര്‍ണക്കെതിരെ കണ്ടത് ജനങ്ങളുടെ പ്രതിഷേധമാണ്..​മര്യാദയിലുള്ള തടയലാണ്​ നടന്നത്...​. അത്​ യു.ഡി.എഫിന്‍റെ ജനാധിപത്യ ബോധത്തെയാണ്​ കാണിക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി

New Update

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ്​ മുഹമ്മദ്​ ഖാനെതിരെ നിയമസഭയില്‍ ഇന്ന്​ കണ്ടത്​ ജനങ്ങളുടെ പ്രതിഷേധമാണെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ജനാധിപത്യപരമായ രീതിയിലാണ്​ പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചത്​.

Advertisment

publive-image

ഭരണഘടനയുടെ പവിത്രതക്കും കീഴ്​വഴക്കങ്ങള്‍ക്കും യോജിക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ക്കെതിരെ ജനാധിപത്യത്തോടും മതേതരത്വത്തോടും ബഹുമാനമുള്ള ഏതൊരു പ്രതിപക്ഷവും പ്രതിഷേധിച്ചേതീരൂ എന്നും അദ്ദേഹം പറഞ്ഞു​​.

ഗവര്‍ണറെ പ്രസംഗിക്കാന്‍ അനുവദിക്കാതിരുന്നിട്ടില്ല. ​മര്യാദയിലുള്ള തടയലാണ്​ നടന്നത്​. അത്​ യു.ഡി.എഫിന്‍റെ ജനാധിപത്യ ബോധത്തെയാണ്​ കാണിക്കുന്നത്​. ഗവര്‍ണര്‍ ആരിഫ്​ മുഹമ്മദ്​ ഖാന്‍ എല്ലാ സീമകളും ലംഘിച്ചാണ്​ മുന്നോട്ടു പോകുന്നതെന്ന്​ ജനങ്ങള്‍ക്കറിയാം. ​അതിനാല്‍ ഈ പ്രതിഷേധം ഗവര്‍ണര്‍ അര്‍ഹിക്കുന്നതാണെന്നും ഗവര്‍ണറോടുള്ള അമര്‍ഷം ഇടതുപക്ഷത്തിന്​ പ്രകടിപ്പിക്കാന്‍ സാധിക്കാതിരുന്നത്​ അവരുടെ അങ്ങേയറ്റത്തെ നിസ്സഹായാവസ്ഥ കൊണ്ടാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട്​ പറഞ്ഞു.

kunjalikutty response
Advertisment