Advertisment

കുഞ്ഞനന്തൻ നല്ല തടവുകാരൻ; മോശം പെരുമാറ്റമില്ലെന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

തിരുവനന്തപുരം : ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കുഞ്ഞനന്തൻ നല്ല പെരുമാറ്റക്കാരനായ തടവുകാരനാണെന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ. ജയിലിൽ കുഞ്ഞനന്തന്റെ ഭാ​ഗത്തു നിന്ന് മോശം പെരുമാറ്റമൊന്നും ഉണ്ടായിട്ടില്ല, പരാതികളുമില്ല. രാഷ്ട്രീയമായ പരി​ഗണനകളോ ആനുകൂല്യങ്ങളോ കുഞ്ഞനന്തന് നൽകിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.

Advertisment

publive-image

അതേസമയം കുഞ്ഞനന്തന് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശം നൽകി. കുഞ്ഞനന്തന് വഴിവിട്ട് പരോൾ നൽകിയെന്ന പരാതിയിലാണ് നോട്ടീസ് അയക്കാൻ നിർദേശം. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ വഴിയാണ് നോട്ടീസ് അയക്കേണ്ടത്.

അതിനിടെ കെകെ രമയുടെ ഹർജി പരി​ഗണിക്കുന്നത് ഈ മാസം 21ലേക്ക് മാറ്റി.

Advertisment