Advertisment

കുവൈറ്റില്‍ നിന്നും പ്രവീണ്‍ വരുമ്പോള്‍ വീട്ടിലിനി കാത്തിരിക്കാന്‍ ആളില്ല ; കുറവിലങ്ങാട് അപകടത്തില്‍ മരിച്ച പ്രഭയും അര്‍ജുനും കുവൈറ്റ് പ്രവാസികള്‍ ; മകന്റെ പഠനാവശ്യത്തിനായി പ്രഭ നാട്ടിലെത്തിയത് ഏതാനും നാളുകള്‍ക്ക് മുമ്പും..

New Update

തിരുവാതുക്കൽ : യാത്രപുറപ്പെട്ട അഞ്ചംഗ സംഘം തിരിച്ചു വരുന്നതും കാത്ത്‌ ഉള്ളാട്ടിപ്പടി വീട് പൂട്ടിക്കിടന്നു. പുറത്ത് ഒരു ലൈറ്റ് മാത്രം തെളിഞ്ഞു കിടപ്പുണ്ട്. അപകടത്തിൽ മരിച്ച തമ്പിയുടെ വീടാണിത്. തമ്പിയോടൊപ്പം നാലു ബന്ധുക്കളും അപകടത്തിൽ മരിച്ചു.തമ്പിയുടെ മകൻ പ്രവീൺ മാത്രം ബാക്കിയായി. പ്രവീൺ കുവൈത്തിലാണ്.

Advertisment

publive-image

ലോട്ടറി വ്യാപാരം നടത്തുന്ന തമ്പി കുടുംബാംഗങ്ങളോടൊപ്പം ബന്ധുക്കളെ സന്ദർശിക്കുന്നതിന് വെള്ളിയാഴ്ച പുലർച്ചെയാണ് ചാലക്കുടിക്കു പുറപ്പെട്ടത്. രാത്രി വൈകിയേ വരൂവെന്നതിനാലാണ് പുറത്തെ ലൈറ്റ് ഓണ്‌ ചെയ്തിട്ടിട്ടു പോയതെന്ന് ചുരുക്കം.ചാലക്കുടിയിൽ ബന്ധുവിന്റെ മകളുടെ അരങ്ങേറ്റം ഇന്നലെയായിരുന്നു. അതിലും പങ്കെടുത്താണ് ഈ കുടുംബം കോട്ടയത്തേക്കു മടങ്ങിയത്.

അരങ്ങേറ്റം കഴിഞ്ഞ നൃത്തവേഷത്തിലുള്ള കുട്ടിയോടൊപ്പം എല്ലാവരും നിൽക്കുന്ന ചിത്രങ്ങൾ പ്രഭയുടെ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.കാർ ഷോറൂമിൽ ജീവനക്കാരനായ പ്രവീണിന്റെ ഭാര്യ പ്രഭയും മകൻ അർജുനും കുവൈത്തിലായിരുന്നു. കുവൈത്തിൽ നഴ്സായ പ്രഭ അർജുന്റെ പഠനം സംബന്ധിച്ചാണ് അടുത്ത കാലത്ത് നാട്ടിലെത്തിയത്. മൂന്നു വർഷം മുമ്പാണ് ഈ വീട് പുതുക്കിപ്പണിതത്. കാർ വാങ്ങിയത് രണ്ടു വർഷം മുമ്പാണ്. കുവൈത്തിലുള്ള പ്രവീൺ തിരികെ എത്തുമ്പോൾ ഈ വീട്ടിൽ ആരുമില്ല.

ലോറി പത്തനംതിട്ടയിൽ നിന്ന് പെരുമ്പാവൂർക്കു പോവുകയായിരുന്നു. റോഡിന്റെ മധ്യഭാഗത്തുകൂടി വേഗത്തിൽ വന്ന കാർ കണ്ട് വാഹനത്തിന്റെ വേഗത കുറച്ചെന്നു ലോറി ഡ്രൈവർ പറഞ്ഞു. പക്ഷേ കാർ ഇടിച്ചു കയറുകയായിരുന്നുവെന്നും ഡ്രൈവർ പറഞ്ഞു.

Advertisment