കാർഷിക പ്രശ്‌നങ്ങളിലൂന്നിയുള്ള ഇടതു പ്രചാരണം വയനാട്ടിൽ ഫലം കാണില്ല ; രാഹുൽ ഒളിച്ചോടി എന്ന് പറയുന്ന മോഡി ധൈര്യമുണ്ടെങ്കിൽ വയനാട്ടിൽ വന്നു രാഹുലിനെതിരെ മത്സരിക്കട്ടെ ; വയനാട്ടിൽ പ്രചാരണത്തിന് ആവേശം കൂട്ടാൻ ഖുശ്‌ബുവിന്റെ റോഡ് ഷോ

ന്യൂസ് ബ്യൂറോ, വയനാട്
Tuesday, April 16, 2019

പനമരം:കാർഷിക പ്രശ്‌നങ്ങളിലൂന്നിയുള്ള ഇടതു പ്രചാരണം വയനാട്ടിൽ ഫലം കാണില്ലെന്നു ഖുശ്‌ബു  . വയനാട്ടിൽ ഇടത്തുപക്ഷത്തേക്കാൾ ശക്തി കോൺഗ്രെസ്സിനുണ്ടെന്ന് ഖുശ്ബു പറഞ്ഞു.  മാനന്തവാടിയിലെ കുഞ്ഞോം മുതൽ പനമരം വരെയുള്ള 25 കിലോമീറ്ററിലേറെ ദൂരമായിരുന്നു ഖുശ്‌ബു റോഡ് ഷോ നടന്നത്.

രാഹുൽ ഒളിച്ചോടി എന്ന് പറയുന്ന മോഡി ധൈര്യമുണ്ടെങ്കിൽ വയനാട്ടിൽ വന്നു രാഹുലിനെതിരെ മത്സരിക്കട്ടെയെന്നും ഖുശ്‌ബു കൂട്ടിച്ചേര്‍ത്തു .

×