Advertisment

കുതിരാന്‍ തുരങ്കത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ടി.എന്‍. പ്രതാപന്‍ എം.പി

New Update

കുതിരാന്‍ : ഇരട്ടക്കുഴല്‍ത്തുരങ്കത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും ജനുവരി 31-ന് ഒരു തുരങ്കമെങ്കിലും തുറന്നുകൊടുക്കാനും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ടി.എന്‍. പ്രതാപന്‍ എം.പി. ആവശ്യപ്പെട്ടു. പാറവീണ് തുരങ്കത്തിന്റെ കോണ്‍ക്രീറ്റ് കവാടത്തില്‍ ദ്വാരംവീണ സംഭവത്തെത്തുടര്‍ന്ന് കുതിരാനിലെത്തിയതായിരുന്നു എം.പി. ടി.എന്‍. പ്രതാപന്‍.

Advertisment

publive-image

മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിയെയും നേരിട്ടുകണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. കേരളത്തിലെ 20 എം.പി. മാരും ഇക്കാര്യത്തില്‍ സംസ്ഥാനത്തിനൊപ്പമാണ്.

കുതിരാന്‍ തുരങ്കത്തിന്റെയും അനുബന്ധ നിര്‍മാണങ്ങളുടെയും സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ ദേശീയപാതാ സുരക്ഷാവിഭാഗവും സംസ്ഥാന സര്‍ക്കാരിന്റെ ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി വിഭാഗവും അടിയന്തരമായി പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

kuthiran issue tn prathapan
Advertisment