Advertisment

കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു

New Update

publive-image

കോഴിക്കോട് : കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിയുമായി സമ്പർക്കത്തിലായ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷനിലെ പത്ത് പൊലീസുകാർ നിരീക്ഷണത്തിൽ പോയി.

പ്രതി കൊവിഡ് പോസിറ്റീവായ വിവരം ആരോഗ്യ വകുപ്പ് അറിയിച്ചില്ലെന്ന് പരാതി പൊലീസുകാര്‍ക്കിടയിൽ ഉയരുന്നുണ്ട്. പൊലീസ് വിളിച്ച് ചോദിച്ചപ്പോൾ മാത്രമാണ് പ്രതിക്ക് കൊവിഡുണ്ടെന്ന് അധികൃതർ അറിയിച്ചതെന്നാണ് ആക്ഷേപം.

Advertisment