Advertisment

കുവൈറ്റ് മന്ത്രി സഭ അമീറിനു മുന്നിൽ രാജി സമർപ്പിച്ചു

New Update

കുവൈറ്റ് : അമീറിനു മുന്നിൽ രാജി സമർപ്പിച്ച് കുവൈറ്റ് മന്ത്രി സഭ . പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹ്‌ ആണു അമീറിനെ സന്ദർശ്ശിച്ച്‌ അൽപ നേരം മുമ്പ്‌ രാജി സമർപ്പിച്ചത്‌.

Advertisment

publive-image

ഷൈഖ്‌ നവാഫ്‌ അൽ അഹമദ്‌ അൽ സബാഹിനെ പ്രധാന മന്ത്രിയായി നിയമിച്ചതിനെ തുടര്‍ന്ന്‌ നടന്ന പാർലമന്റ്‌ സമ്മേളനത്തിൽ പ്രധാന മന്ത്രിയെ കുറ്റ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട്‌ പ്രതിപക്ഷ എം.പി. മാർ സ്പീക്കർക്ക്‌ കത്ത്‌ നൽകുകയും ചെയ്തിരുന്നു.

65 അംഗ പാർലമെന്റിൽ മന്ത്രി മാർ അടക്കം 38 അംഗങ്ങളുടെ പിന്തുണയോട്‌ കൂടിയാണു കുറ്റ വിചാരണ പ്രമേയത്തിനു നോടീസ്‌ നൽകിയിരിക്കുന്നത്‌. ഈ സാഹചര്യത്തിലാണു 29 ദിവസം മാത്രം പ്രായമായ മന്ത്രി സഭ രാജി സമർപ്പിച്ചിരിക്കുന്നത്‌.

കഴിഞ്ഞ ഡിസംബർ 5 നു നടന്ന പാർലമന്റ്‌ തെരഞ്ഞെടുപ്പിനു ശേഷമാണു പ്രധാന മന്ത്രിയായി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹിനെ അമീർ ഷൈഖ്‌ നവാഫ്‌ അൽ അഹമദ്‌ അൽ സബാഹിനെ പ്രധാന മന്ത്രിയായി നിയമിച്ചത്‌.

kuwait cabinet resign
Advertisment